ചങ്ക് ഗ്രൂപ്പ് വനിതാ ദിനാചരണം

ചേമഞ്ചേരി: തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിലെ കുട്ടികളുടെ കൂട്ടായ്മയായ ‘ചങ്ക് ഗ്രൂപ്പ്’, വനിതാ ദിനാചരണത്തിൻ്റെ ഭാഗമായി ഫ്ലാഷ് മോബും പോസ്റ്റർ പ്രചാരണവും സംഘടിപ്പിച്ചു. ഭദ്ര, മീനാക്ഷി അനിൽ, ഹാദിയാബഷീർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടികൾ. സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടികൾ കാണാൻ അദ്ധ്യാപകരും വിദ്യാർത്ഥികളുമായി നൂറുകണക്കിനാളുകൾ അണിനിരന്നു. കെ ശാന്ത, പി സീന എന്നീ അദ്ധ്യാപകർ സം സാരിച്ചു.

Comments

COMMENTS

error: Content is protected !!