DISTRICT NEWSMAIN HEADLINESVADAKARA
കാത്തിരിപ്പിന് വിരാമമായി;മാഹി റെയില്‍വ്വെ സ്റ്റേഷന് സമീപത്ത് പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചു

അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം മാഹി റെയില്‍വ്വേ സ്റ്റേഷന് സമീപം പോലിസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചു. ജില്ലാ പോലിസ് മേധാവി കോഴിക്കോട് റൂറല്‍ കെ.ജി സൈമണ്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി.അയ്യൂബ്ബ് അദ്ധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് നിര്‍മ്മിച്ച് നല്‍കിയ കെട്ടിടത്തിലാണ് എയ്ഡ് പോസ്റ്റ് ആരംഭിച്ചത്. എയ്ഡ്‌പോസ്റ്റിലേക്ക് വൈദ്യുതികണക്ഷന് ആവശ്യമായ സഹായം നല്‍കിയത് മാഹി റെയില്‍വെ സ്റ്റേഷനിലെ വ്യാപാരികളാണ്.
ജില്ലാ പഞ്ചായത്ത് മെംമ്പര്‍ എ.ടി.ശ്രീധരന്‍, വടകര ഡിവൈഎസ്പി കെ.എസ്.ഷാജി, വൈസ് പ്രസിഡന്റ് റീനരയരോത്ത്, ചോമ്പാല്‍ സി.ഐ. ടി.പി.സുമേഷ്, വാര്‍ഡ് മെംബര്‍മാരായ മഹിജ തോട്ടത്തില്‍, സുകുമാരന്‍ കല്ലറോത്ത്, ഉഷ കുന്നുമ്മല്‍, ബ്ലോക്ക് മെംബര്‍ കെ.പി.പ്രമോദ്, മാഹി റെയില്‍വ്വെ സ്റ്റേഷന്‍ സുപ്രണ്ട് എം.ശ്രീനീവാസന്‍, വ്യാപാരി വ്യവസായി പ്രതിനിധി സി.കെ.രാഗേഷ്, എസ്.ഐ. നിഖില്‍ എന്നിവര്‍ സംസാരിച്ചു.
Comments