കായലാട്ട് രവീന്ദ്രന്‍(കെ.പി.എ.സി) സ്മൃതിയോടനുബന്ധിച്ച് കൊയിലാണ്ടി നഗരസഭാ പരിധിയിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി ത്രിദിന നാടക ശില്പശാല സംഘടിപ്പിക്കുന്നു
കൊയിലാണ്ടി: കായലാട്ട് രവീന്ദ്രന്‍(കെ.പി.എ.സി) സ്മൃതിയോടനുബന്ധിച്ച് കൊയിലാണ്ടി നഗരസഭാ പരിധിയിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി ത്രിദിന നാടക ശില്പശാല സംഘടിപ്പിക്കുന്നു. കൊയിലാണ്ടി റെഡ് കര്‍ട്ടണിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 26, 27, 28 തീയ്യതികളിലായി ഗവ. മാപ്പിള ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന ശില്പശാലയ്ക്ക് നാടക പ്രവര്‍ത്തകന്‍ ശിവദാസ് പൊയില്‍ക്കാവ് നേതൃത്വം നല്‍കും
28 ന് കൊയിലാണ്ടി ടൗണ്‍ ഹാളില്‍ നടക്കുന്ന അനുസ്മരണ പരിപാടി ഇ.കെ.വിജയന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.കെ.വി.സജയ് സാംസ്‌കാരിക പ്രഭാഷണം നടത്തും.നാടക പ്രവര്‍ത്തകനായ ഇ കെ.ഗോവിന്ദന്‍,ഗാനരചയിതാവ് നിധീഷ് നടേരി കഥാകൃത്തും നോവലിസ്റ്റുമായ റിഹാന്‍ റാഷിദ് എന്നിവരെ ആദരിക്കും.തുടര്‍ന്ന് സുസ്മിത ഗിരീഷ് മധുരഗീതങ്ങള്‍ അവതരിപ്പിക്കും. കായലാട്ടിന്റെ ചരമദിനമായ ഡിസംബര്‍ 22 ന് പുഷ്പാര്‍ച്ചനയും അനുസ്മരണവും നടക്കും.