KOYILANDILOCAL NEWS
കായികമത്സരങ്ങളിൽ മികവ് പ്രകടിപ്പിച്ച് കൊയിലാണ്ടി ഫയർഫോഴ്സ് ടീം
കൊയിലാണ്ടി: കോഴിക്കോട് വെച്ച് നടന്ന ഫയർഫോഴ്സ് കോഴിക്കോട് ,വയനാട് ജില്ലകൾ ഉള്‍പ്പെട്ട ഡ്യൂട്ടി മീറ്റിൽ, കൊയിലാണ്ടി സ്റ്റേഷൻ മിന്നും ജയം കൈവരിച്ചു. ഗെയിംസ് ഇനത്തിൽ ബാഡ്മിൻറൺ സിംഗിൾസിൽ ഒന്നാം സ്ഥാനവും, ക്രിക്കറ്റ് മത്സരത്തിൽ ഒന്നാം സ്ഥാനവും, ഫുട്ബോൾ മത്സരത്തിൽ റണ്ണേഴ്സ് അപ്പും ആയി കൊയിലാണ്ടി വിജയം കൈവരിച്ചു. കൂടാതെ അത്‌ലറ്റിക്സ് ഇനത്തിൽ ശ്രദ്ധേയമായ നേട്ടങ്ങളും കൈവരിക്കാനായി. പരിമിതമായ സേനാംഗങ്ങൾ ജോലിചെയ്യുന്ന നിലയിൽ നിന്നും വലിയ വിജയങ്ങൾ കൈവരിക്കാൻ സാധിക്കുന്ന നിലയിലേക്ക് കൊയിലാണ്ടി ഫയർഫോഴ്സ് യൂനിറ്റിന് വളരാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് സ്റ്റേഷൻ ഓഫീസർ സി പി ആനന്ദൻ പറഞ്ഞു.
Comments