KOYILANDILOCAL NEWS
കായികമേള നടത്തി
കൊയിലാണ്ടി: ജീവിതശൈലീ രോഗനിയന്ത്രണ പരിപാടിയുടെ ഭാഗമായി കൊയിലാണ്ടി താലുക്ക് ആശുപത്രിയിലെ ജീവനക്കാരുടെ കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു. തിരക്കേറിയ ദൈനം ദിന ഔദ്യോഗിക ജീവിതത്തിനിടയിലെ മാനസിക സമ്മര്‍ദ്ദം കുറച്ച് ജീവിത ശൈലീ രോഗങ്ങളെ ചെറുക്കാന്‍ ഇത്തരം കായിക വിനോദ ദിനങ്ങള്‍ ഉപകാരപ്പെടുമെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് അഭിപ്രായപ്പെട്ടു. കൊയിലാണ്ടി നഗരസഭാ ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഡോ: പ്രതിഭ.പി. ( സൂപ്രണ്ട്, താലൂക്ക് ആശുപത്രി) ഫ്‌ളാഗ് ഓഫ് ചെയ്തു. ഡോ: സുനില്‍കുമാര്‍.ആര്‍, ഡോ: സുധീഷ്. ടി, ഡോ: ധന്യനാരായണന്‍, ഡോ: ശാലിനിപത്മന്‍, ഡോ: ബബിത, ശ്രീജയന്ത് (സെക്രട്ടറി) മറ്റു ആശുപത്രി ജീവനക്കാര്‍ സന്നിഹിതരായിരുന്നു.
Comments