കായിക പ്രതിഭയായ സുജാതയെ ആദരിച്ചു
പേരാമ്പ്ര: സി കെ ജി കോളേജിലെ 1983-85 കാലയളവിൽ നാലാം ഗ്രുപ്പിൽ രണ്ടാം ഷിഫ്റ്റിൽ പഠിച്ച സഹപാഠികൾ ഒത്തുചേർന്ന് കായിക രംഗത്ത് മികച്ച സംഭവനകൾ നൽകിയ പാലേരിയിലെ സുജാതയെ ആദരിച്ചു. വെറ്ററൻസ് വിഭാഗത്തിൽ ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പതിനിധീകരിച്ച് ഇവർ പങ്കെടുത്തിട്ടുണ്ട്. ജപ്പാൻ, ചൈന, സിങ്കപ്പൂർ,ബ്രുണൈ എന്നിവിടങ്ങളിൽ നടന്ന ഏഷ്യൻ മാസ്റ്റേഴ്സ് മീറ്റിൽ ഹൈജമ്പ്, പോൾവോൾട് എന്നി ഇനങ്ങളിൽ തുടർച്ചയായി സ്വർണം കരസ്ഥമാക്കി. നീണ്ട ഒൻപത് വർഷക്കാലം കേരളവനിതാ വോളിബാൾ ടീമിന്റെ ക്യാപ്റ്റനായും, ഇന്ത്യൻ വോളിബാളിലും മികച്ച പ്രകടനം കാഴ്ചവച്ചു. ഇപ്പോൾ എലൈറ്റ് വട്ടോളിയിലെ ഗവണ്മെന്റ് യൂ പി സ്കുളിൽ കായിക അധ്യാപികയായി ജോലി ചെയ്തു വരുന്നു.
പേരാമ്പ്ര പൊൻപറ ഹിൽസിൽ ടി സുരേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പേരാമ്പ്ര ഗ്രാമപഞ്ചാത്ത് പ്രസിഡന്റ് വി കെ പ്രമോദ് ഉപഹാരം നൽകി, കെ സജീവൻ (ബ്ലോക്ക് പഞ്ചായത്ത് അംഗം),കെ കെ സുരേന്ദ്രൻ, ടി ഷാജു സെബാസ്റ്റൈൻ, പി പ വിജയൻ, വിനോദൻ പലയാട്ട്, എം പി ഇന്ദിര, റഷീദ് മണവയൽ, രാജീവൻ കാരയിൽ കെ സി ബഷീർ എന്നിവർ സംസാരിച്ചു. കെ.പദ്മനാഭൻ സ്വാഗതവും കെ എൻ ശാരദ നന്ദിയും പറഞ്ഞു.