ഫാര്‍മസിസ്റ്റ് ഗ്രേഡ് II : അഭിമുഖം 19 ന്

കോഴിക്കോട് ജില്ലയിലെ ആരോഗ്യ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് II  (എന്‍ സി എ – ഹിന്ദു നാടാര്‍) (കാറ്റഗറി നം 043/2019) തസ്തികയുടെ 2020 മാര്‍ച്ച് 23 നുളള ചുരുക്കപ്പട്ടികയിലുള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുളള അഭിമുഖം ആഗസ്റ്റ് 19ന് രാവിലെ 9.30 മണിക്ക് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ പി.എസ്.സി ജില്ലാ ഓഫീസില്‍ നടക്കുമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു. കോവിഡ് 19 രോഗ വ്യാപന ഭീതി നിലനില്‍ക്കുന്നതിനാല്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ ഓഫീസ് പരിസരത്ത് പ്രവേശിക്കാന്‍ പാടുളളൂ. അഭിമുഖത്തിന് ഹാജരാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ പി.എസ്.സി വെബ് സൈറ്റില്‍ നിന്നും കോവിഡ് 19 ചോദ്യാവലി ഡൗണ്‍ലോഡ് ചെയ്ത്്   പൂരിപ്പിച്ച് അപ് ലോഡ് ചെയ്യണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാക്കിയിട്ടുണ്ട്. വ്യക്തിഗത ഇന്റര്‍വ്യൂ മെമ്മോ അയക്കുന്നതല്ല.
Comments

COMMENTS

error: Content is protected !!