കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ വീണ്ടും പ്രതിസന്ധി
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ വീണ്ടും പ്രതിസന്ധി. കുടിശ്ശിക കിട്ടിയില്ലെങ്കിൽ പദ്ധതിയിൽ നിന്ന് പിന്മാറേണ്ടി വരുമെന്ന് പറഞ്ഞ് സ്വകാര്യ ആശുപത്രികൾ ആരോഗ്യവകുപ്പിന് കത്തയച്ചു. കാരുണ്യ പദ്ധതി പ്രകാരം ചികിത്സ നൽകിയ സ്വകാര്യ ആശുപത്രികൾക്ക് സർക്കാരിൽ നിന്നും കിട്ടാനുള്ളത് കോടികളാണ്. തുക കുടിശ്ശികയായതോടെ ചികിത്സ തുടരാനാകില്ലെന്ന നിലപാടുകളാണ് പല സ്വകാര്യ ആശുപത്രികളും രോഗികളോട് സ്വീകരിക്കുന്നത്. വൻ കുടിശ്ശിക ദൈനംദിന പ്രവർത്തനങ്ങളെ കാര്യമായി ബാധിച്ചെന്നും അതിനാൽ കുടിശ്ശിക ലഭിക്കാതെ, ചികിത്സ പൂര്‍ത്തിയാക്കാൻ കഴിയില്ലെന്നും ആശുപത്രി അധികൃതർ നിലപാടെടുക്കുന്നതോടെ പലരുടെയും ചികിത്സ മുടങ്ങുന്ന സ്ഥിതിയാണ്.
മൊത്തം കാരുണ്യ പദ്ധതി വഴി സംസ്ഥാനത്തെ സർക്കാർ -സ്വകാര്യ ആശുപത്രികൾക്ക് 800 കോടി കുടിശ്ശികയുണ്ടെന്നാണ് കണക്ക്. കോടികൾ കുടിശ്ശികയായതോടെ, പലയിടത്തും സ്റ്റെന്‍റ് വിതരണമുൾപ്പെടെ പല കമ്പനികളും നിർത്തിവച്ചു.
