DISTRICT NEWS

കാലിക്കറ്റില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പിന് അപേക്ഷിക്കാം

ഉന്നതഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനായി കാലിക്കറ്റ് സര്‍വകലാശാല ഏര്‍പ്പെടുത്തിയ പ്രഥമ പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സര്‍വകലാശാലാ പഠനവകുപ്പുകളില്‍ ഗവേഷണം നടത്തുന്നവരില്‍ സയന്‍സ്, ഹ്യൂമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ്, ലാംഗ്വേജ് ഫാക്കല്‍റ്റികളിലായി 10 പേര്‍ക്കാണ് ഫെലോഷിപ്പ് ലഭിക്കുക. രണ്ടുവര്‍ഷമാണ് കാലാവധി. ആദ്യവര്‍ഷം പ്രതിമാസം 32000 രൂപയും അടുത്തവര്‍ഷം പ്രതിമാസം 35000 രൂപയും ലഭിക്കും. മൂന്നു വര്‍ഷത്തിനിടെ പി.എച്ച്.ഡി. നേടിയവരും മികച്ച ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളവരുമാകണം. ജനറല്‍ വിഭാഗത്തിന് 35 വയസ്സും സംവരണ വിഭാഗത്തിന് 40 വയസ്സുമാണ് പ്രായപരിധി. അപേക്ഷയുടെ മാതൃകയും അനുബന്ധ വിവരങ്ങളും സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമാണ്. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജൂലായ് 20-ന് വൈകീട്ട് അഞ്ച് മണിക്കകം സര്‍വകലാശാലാ ഗവേഷണ ഡയറക്ടര്‍ക്കാണ് ലഭിക്കേണ്ടത്. വിലാസം: ഡയറക്ടര്‍, ഡയറക്ടറേറ്റ് ഓഫ് റിസര്‍ച്ച്, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ. 673635. പി.ആര്‍. 877/2022

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button