കാളിയമ്പത്ത് ക്ഷേത്രോത്സവത്തിന് കൊടിയേറി
കൊയിലാണ്ടി: പന്തലായനി കാളിയമ്പത്ത് ക്ഷേത്രോത്സവത്തിന് കൊടിയേറി. മേൽശാന്തികന്മന ഇല്ലത്ത് വാസുദേവൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് കൊടിയേറ്റം. ഉത്സവത്തിൻ്റെ ഭാഗമായി പാട്ടു ഉൽസവം , ഉച്ചപ്പാട്ട്, ദീപാരാധന, കളംപാട്ട്, കാഞ്ഞിലശ്ശേരി വിനോദ് മാരാരുടെ തായമ്പക, പുറത്തെഴുന്നള്ളിപ്പും ഉണ്ടായിരുന്നു. 27 ന് ഞായറാഴ്ച രാവിലെ വിശേഷാൽ പൂജകൾ, നിഷാറാണി ടീച്ചറുടെ പ്രഭാഷണം രാത്രി 7.00 ന് സംഗീതാർച്ചന, 8 മണിക്ക് മെഗാ തിരുവാതിരക്കളി, 28 ന് രാവിലെ 9 മണി തുകിൽ ചാർത്തൽ, അരങ്ങോല വരവ്, ഉച്ചക്ക് മൂന്ന് മണിക്ക് മലക്കളിയും ഉണ്ടാവും. വൈകീട്ട് 5 മണിക്ക് പന്തലായനി ശിവക്ഷേത്ര പടിഞ്ഞാറെ നടയിൽ നിന്നും താലപ്പൊലി വരവും, തുടർന്ന് ഭഗവതി തിറ, കരിങ്കാളി തിറ, ഗുരുവിൻ്റെ തിറ, പുലർച്ചെ ചാന്ദ് തിറ എന്നിവ നടക്കും. മാർച്ച് ഒന്നിന് രാവിലെ 10 മണി മുണ്ട്യേനു കൊടുക്കൽ, വൈകീട്ട് ദീപാരാധന, മാർച്ച് 2ന് വിശേഷാൽ പൂജകൾ, വൈകീട്ട് ദീപാരാധന, ഭജന, 7 മണിക്ക് കരിങ്കാളിക്ക് ഗുരുതിയോടെ ഉത്സവം സമാപിക്കും.