കാവുംവട്ടം എം യു പി സ്കൂളിൻ്റെ 97ാം വാർഷികവും യാത്രയയപ്പും ‘സാദരം’ മെയ് 4,5 തിയ്യതികളിൽ
കാവുംവട്ടം എം യു പി സ്കൂളിൻ്റെ 97ാം വാർഷികവും യാത്രയയപ്പും ‘സാദരം’ മെയ് 4,5 തിയ്യതികളിൽ നടക്കും. സർവ്വീസിൽ നിന്നും വിരമിക്കുന്ന വി വി പത്മജ ടീച്ചർക്കുള്ള യാത്രയയപ്പും വാർഷികാഘോഷവും 2023 മെയ് 4,5 തിയ്യതികളിൽ സ്കൂൾ അങ്കണത്തിൽ വെച്ചാണ് നടക്കുന്നത്.
വാർഷികാഘോഷം കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ ശ്രീമതി സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്യും പിടിഎ പ്രസിഡണ്ട് ഷംസുദ്ദീൻ കെ പി അധ്യക്ഷത വഹിക്കും. വാർഡ് കൗൺസിലർ ഫാസിൽ പി പി മുഖ്യപ്രഭാഷണം നിർവഹിക്കും. കൗൺസിലർമാരായ ജമാൽ മാസ്റ്റർ , എൻ എസ് വിഷ്ണു, എം പി ടി എ പ്രസിഡണ്ട് സരിത, പി ടി എ വൈസ് പ്രസിഡണ്ട് നിത സിജു, മാനേജർ എൻ കെ അബ്ദുൽ അസീസ്, സ്കൂൾ സീനിയർ അസിസ്റ്റൻ്റ് വി വി പത്മജ ടീച്ചർ, പൂർവ്വ വിദ്യാർത്ഥി സമിതി സെക്രട്ടറി ടി എം കുഞ്ഞായി തുടങ്ങിയവർ ആശംസകൾ അർപ്പിക്കും. പ്രധാനാധ്യാപകൻ കെ. കെ മനോജ് സ്വാഗതവും സൂരജ് മാസ്റ്റർ നന്ദിയും രേഖപ്പെടുത്തും.
വൈകിട്ട് 7 മണിക്ക് ”ജാനു തമാശകൾ” , 8 മണിക്ക് കോഴിക്കോട് രംഗമിത്രയുടെ ”പണ്ട് രണ്ട് കൂട്ടുകാരികൾ” നാടകം. മെയ് 5 വെള്ളിയാഴ്ച യാത്രയയപ്പ് സമ്മേളനം കെ മുരളീധരൻ എം.പി നിർവഹിക്കും. എം എൽ എ കാനത്തിൽ ജമീല അധ്യക്ഷത വഹിക്കും. രമേഷ് കാവിൽ മുഖ്യാതിഥിയാകും. വാർഡ് കൗൺസിലർ ഫാസിൽ പി പി വിവിധ സ്കോളർഷിപ്പ് വിജയികൾക്കുള്ള ഉപഹാര സമർപ്പണം നടത്തും. ദേശീയതലത്തിൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത സ്കൂളിലെ കരാട്ടെ ഇൻസ്ട്രക്ടർ സിയാ ഫാത്തിമക്കുള്ള പൂർവ്വ വിദ്യാർത്ഥി സമിതിയുടെ ഉപഹാര സമർപ്പണം ചടങ്ങിൽ നടക്കും.
നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ എ ഇന്ദിര ടീച്ചർ, കൗൺസിലർമാരായ ജമാൽ മാസ്റ്റർ , എൻ എസ് വിഷ്ണു , എം പ്രമോദ് ,ആർ കെ കുമാരൻ ,രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം എം ഗോവിന്ദൻ, സായീഷ് എം കെ, എം കെ അബ്ദുൽ അലി, ഗിരിജ ഷാജി, അഷറഫ് പൊന്യാരി, സ്കൂൾ മാനേജർ എൻ കെ അബ്ദുൽ അസീസ്, നിയുക്ത മാനേജർ സമദ് കുനിയിൽ, പിടിഎ പ്രസിഡണ്ട് ഷംസുദ്ദീൻ കെ പി, എം പി ടി എ പ്രസിഡണ്ട് സരിത, മദ്രസത്തുൽ മുബീൻ പ്രതിനിധി ഹംസ സഖാഫി, പൂർവ്വ വിദ്യാർത്ഥി സമിതി പ്രസിഡണ്ട് സലാം മേലേടത്ത്, സ്കൂൾ മാനേജ്മെൻ്റ് ട്രസ്റ്റ് പ്രതിനിധികളായ അബ്ദുൽ റഊഫ്, അബ്ദുൽ ജബ്ബാർ, സ്കൂൾ ലീഡർ സൈന സാമിയ തുടങ്ങിയവർ സംസാരിക്കും.
വി വി പത്മജ ടീച്ചർ മറുപടി പ്രസംഗം നടത്തും. പ്രധാനാധ്യാപകൻ കെ കെ മനോജ് സ്വാഗതവും സൈജു കെ ഡി നന്ദിയും പറയും. തുടർന്ന് സ്കൂൾ വിദ്യാർത്ഥികൾ, പൂർവ്വ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, തുടങ്ങിയവർ അവതരിപ്പിക്കുന്ന കലാപരിപാടികൾ അരങ്ങേറും.