LOCAL NEWS
കാവുംവട്ടം യു.പി സ്‌കൂൾ ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ചാരുലിയോണയുടെ ആദ്യകാവ്യസമാഹാരമായ ഓര്‍മമരത്തിന്റെ പ്രകാശനം കവി വീരാൻ കുട്ടി നിര്‍വ്വഹിച്ചു
നടേരി : കാവുംവട്ടം യു.പി സ്‌കൂൾ ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ചാരുലിയോണയുടെ ആദ്യകാവ്യസമാഹാരമായ ഓര്‍മമരത്തിന്റെ പ്രകാശനം കവി വീരാൻ കുട്ടി നിര്‍വ്വഹിച്ചു. സിനിമാഗാനരചയിതാവ് നിധീഷ് നടേരി പുസ്തകം ഏറ്റുവാങ്ങി.ബിജു കാവില്‍ പുസ്തക പരിചയം നിര്‍വ്വഹിച്ചു. ടി.ഇ.ബാബു അധ്യക്ഷം വഹിച്ചു.നഗരസഭാകൗണ്‍സിലര്‍മാരായ ആര്‍.കെ.കുമാരന്‍.പി.പി.ഫാസില്‍.എം.പ്രമോദ്, മരുതൂര്‍ ജി.എല്‍.പി.സ്‌കൂള്‍ പ്രധാനാദ്ധ്യാപിക നഫീസ, ആര്‍.കെ.സുരേഷ്ബാബു, കെ.വി.ഹരിഹരന്‍, ഡി.സായൂജ്,വി.പി.ശേഖരന്‍, സുധ, എ.എം. മിനി,ചാരുലിയോണ എന്നിവര്‍ സംസാരിച്ചു. കവിയരങ്ങില്‍ പുരുഷോത്തമന്‍,എ.ദാമോധരന്‍,മുരളധരന്‍ നടേരി,അംബിക,ദാമോധരന്‍ കുന്നുമ്മല്‍ ചാരുലിയോണ, ഗായത്രി എന്നിവര്‍ കവിത അവതരിപ്പിച്ചു.
Comments