Uncategorized

കാസർകോട് മെഡിക്കൽ കോളജിന്‍റെ നിർമാണം ഒരു വർഷത്തിനകം പൂർത്തിയാക്കുമെന്ന് വീണാ ജോർജ്

ഒരു വർഷത്തിനകം കാസർകോട് മെഡിക്കൽ കോളജിന്‍റെ നിർമാണം നിലവിലെ പ്രശ്നങ്ങൾ പരിഹരിച്ച് യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.  കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രിയുടെ പ്രവർത്തനവും ഒരു മാസത്തിനകം തുടങ്ങാനാകുമെന്നും മന്ത്രി ഉറപ്പു നൽകി.  നവകേരള  കർമ്മ പദ്ധതി രണ്ടാംഘട്ടത്തിൽ കാസർഗോഡ് മെഡിക്കൽ കോളജിലെ പെണ്കുട്ടികളുടെ ഹോസ്റ്റല് മുറികളുടെയും അധ്യാപകരുടെ ക്വാര്ട്ടേഴ്‌സുകളുടെയും ശിലാസ്ഥാപനം നിര്വഹിച്ചു സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.. 

2012 ൽ അന്നത്തെ മുഖ്യമന്ത്രി  ഉമ്മൻ ചാണ്ടിയാണ് കാസർകോട്ടുകാർക്ക് മെഡിക്കൽ കോളജ് പ്രഖ്യാപിച്ചത്. പിറ്റേ വർഷം ശിലാസ്ഥാപനം നടത്തി രണ്ടു വർഷത്തിനുളളിൽ അധ്യയനം ആരംഭിക്കുമെന്ന്  ഉറപ്പു നൽകുകയും ചെയ്തു. എന്നാൽ പത്തു വർഷം പിന്നിട്ടിട്ടും ഒന്നും നടന്നില്ല. കുടിശ്ശിക കിട്ടാനുള്ളതിനാൽ കെട്ടിട പണി നിർത്തി കരാറുകാരൻ പോവുകയും ചെയ്തു. എന്നാൽ നിലവിലെ പ്രശ്നങ്ങൾ പരിഹരിച്ച് കിടത്തി ചികിത്സ ആരംഭിക്കാനുള്ള നിർമാണ പ്രവർത്തികൾ അതിവേഗത്തിൽ പൂർത്തീകരിക്കുമെന്ന് മന്ത്രി വീണാ ജോർജ് ഉറപ്പു നൽകി.

വൈദ്യുതീകരണ പ്രവർത്തികൾ പൂർത്തീകരിക്കുന്നതിനുള്ള ടെണ്ടർ നടപടികൾ അവസാനഘട്ടത്തിലാണെന്നും  ലാബ് ഉൾപ്പടെയുള്ള സൌകര്യങ്ങൾക്കായി മുപ്പത് കോടി രൂപ നിക്കിവച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മെഡിക്കൽ കോളജിന് അനുവദിച്ച 272 തസ്തികകളില്‍ പകുതി നിയമനം നടത്തിയെന്നും ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ അവശേഷിക്കുന്ന നിയമനം നടത്തുമെന്നും മന്ത്രി പറഞ്ഞു.  കൂടാതെ കാഞ്ഞങ്ങാട്ടെ അമ്മയും കുഞ്ഞും അശുപത്രിയിലെ ലിഫ്റ്റ് നിർമാണം രണ്ടാഴ്ചയ്ക്കുളിൽ പൂർത്തിയാക്കി ആശുപത്രി ഒരു മാസത്തിനകം ജനങ്ങൾക്കായി തുറന്നു കൊടുക്കുമെന്നും മന്ത്രി ഉറപ്പു നൽകി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button