KOYILANDILOCAL NEWS

കാർഷിക സെൻസസ് 2021-22 ൻ്റെ കൊയിലാണ്ടി താലൂക്ക് തല പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

കാർഷിക സെൻസസ് 2021-22 ൻ്റെ കൊയിലാണ്ടി താലൂക്ക് തല പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.  കൈരളി ഓഡിറ്റോറിയത്തിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി ബാബുരാജ് ഉദ്ഘാടനം  ചെയ്തു. കൊയിലാണ്ടി താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ സുനിൽ കുമാർ പി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ല ഡെപ്യൂട്ടി ഡയറക്ടർ രാജേഷ് വി മുഖ്യാതിഥിയായിരുന്നു. അഡീഷണൽ ജില്ലാ ഓഫീസർ രാധാകൃഷ്ണൻ പി, റിസർച്ച് ഓഫീസർ അബ്ദുൾ ഗഫൂർ, സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്പക്ടർ സുജയ ഇ, സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ രജീഷ് കെ എന്നിവർ സംസാരിച്ചു.

ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷ്യ കാർഷിക സംഘടന ലോകവ്യാപകമായി സംഘടിപ്പിച്ചു വരുന്ന കാർഷിക സെൻസസിൻ്റെ കേരളത്തിലെ നടത്തിപ്പ് ചുമതല ഇക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിനാണ്. കാർഷിക മേഖലയുടെ സമഗ്ര വികസനത്തിനാവശ്യമായ പദ്ധതി തയ്യാറാക്കുകയും പുതിയ നയങ്ങൾ രൂപീകരിക്കുന്നതിനാവശ്യമായ വിവരങ്ങൾ ശേഖരിക്കുകയാണ് സർവ്വെയുടെ ലക്ഷ്യം.

മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന ഈ സർവ്വെയുടെ ഒന്നാം ഘട്ടം തിരഞ്ഞെടുത്ത എന്യൂമറേറ്റർമാർ വീടുകൾ തോറും കയറിയുള്ള വിവരശേഖരണം ഡിസംബർ അവസാനത്തോടെ ആരംഭിക്കും. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് നേതൃത്വം നൽകുന്ന സർവ്വേക്ക് എല്ലാവിധ സഹകരണങ്ങളും ഉണ്ടാകുമെന്ന് ഉദ്ഘാടകൻ ഉറപ്പ് നൽകി.


പരിശീലന പരിപാടിയിൽ ഡെപ്യൂട്ടി ഡയറക്ടർ രാജേഷ് വി, റിസർച്ച് ഓഫീസർ അബ്ദുൾ ഗഫൂർ, ടി എസ് ഒ സുനിൽ കുമാർ, ഇൻവെസ്റ്റിഗേറ്റർമാരായ ബ്രിജിൽ കെ പി, സിജിൽ കെ ജെ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button