ANNOUNCEMENTSMAIN HEADLINES
കിടപ്പു രോഗികൾക്ക് വാക്സിൻ വാസസ്ഥലത്ത് എത്തിച്ചു നൽകും
45 വയസിന് മുകളില്‍ പ്രായമായ കിടപ്പ് രോഗികൾക്ക് അവരുടെ താമസ സ്ഥലത്ത് എത്തി വാക്സിൻ നൽകാൻ സംവിധാനം ആവിഷ്കരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. കിടപ്പ് രോഗികള്‍ക്ക് കോവിഡില്‍ നിന്നും സംരക്ഷണം ഉറപ്പുവരുത്താനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് ഇത്. 45 വയസിന് താഴെ പ്രായമുള്ള കിടപ്പ് രോഗികളെ വാക്സിനേഷന്റെ മുന്‍ഗണനാപട്ടികയില്‍ നേരത്തെ തന്നെ ഉള്‍പ്പെടുത്തിയിരുന്നു. അവര്‍ക്കും ഇതേ മാര്‍ഗനിര്‍ദേശമനുസരിച്ച് വാക്സിന്‍ നല്‍കും.
ഓരോ ആരോഗ്യ സ്ഥാപനത്തിലും രജിസ്റ്റര്‍ ചെയ്തിട്ടുള്ള 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ കിടപ്പ് രോഗികളുടേയും ഒരു പട്ടിക തയ്യാറാക്കും. അവര്‍ വാക്സിനേഷന് തയ്യാറാണോയെന്ന് കണ്ടെത്തും. ഓരോ രോഗിയില്‍ നിന്നും വാകിസ്നേഷനായി സമ്മതം വാങ്ങണം. ദൈനംദിന ഗൃഹ പരിചരണ പരിപാടിയില്‍ ഉള്‍പ്പെടുത്തി പങ്കാളിത്തം ഉറപ്പാക്കും.
Comments