DISTRICT NEWSTHAMARASSERI
കിണറ്റിൽ വീണ പശുക്കുട്ടിയെ ഫയർഫോഴ്സ് സംഘം രക്ഷിച്ചു
പേരാമ്പ്ര:ചക്കിട്ടപ്പാറ പഞ്ചായത്തിലെ തൊറക്കൽ മുക്കവലയിൽ അമ്പതടിയോളം ആഴവും നാലടിയിലധികം വെള്ളവുമുള്ള കിണറ്റിൽ വീണ മൂന്ന് മാസം പ്രായമുള്ള പശുക്കുട്ടിയെ ഫയർഫോഴ്സ് സംഘം രക്ഷിച്ചു. വലിയ ചാലിൽ സുഭാഷിന്റേതാണ് പശുക്കുട്ടി. അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നു. റോപ്പിന്റെയും റസ്ക്യുനെറ്റിന്റെയും സഹായത്തോടെ കിണറ്റിലിറങ്ങി ഫയർ ആൻറ് റസ്ക്യൂ ഓഫീസർ ആർ ജിനേഷ് പശുക്കുട്ടിയെ സുരക്ഷിതമായി കരയിലെത്തിച്ചു. സ്റ്റേഷൻ ഓഫീസർ സി പി ഗിരീഷ്, അസി. സ്റ്റേഷൻ ഓഫീസർ കെ ദിലീപ്, എന്നിവരുടെ നേതൃത്വത്തിൽ കെ അജേഷ്, പി ആർ സോജു, ടി ബബീഷ്, ആർ ജിനേഷ്, എൻ എം രാജീവൻ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്
Comments