KOYILANDILOCAL NEWS

കിണറ്റിൽ വീണ യുവതിയെയും ഭർത്താവിനെയും കൊയിലാണ്ടി ഫയർ ഫോഴ്സ് രക്ഷിച്ചു

കിണറ്റിൽ വീണ യുവതിയെയും ഭർത്താവിനെയും കൊയിലാണ്ടി ഫയർ ഫോഴ്സ് രക്ഷിച്ചു. കീഴരിയൂരിലെ പുതിശേരി മീത്തൽ മനു (22), പൂർണ ഗർഭിണിയായ ഭാര്യ അനഘശ്രീ (20), രക്ഷിക്കാൻ ചാടിയ അയൽ വീട്ടുകാരനായ സുധീഷ് എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രി 11 മണിക്കാണ് സംഭവം.  രണ്ട് പേർ കിണറ്റിൽ വീണതായി നാട്ടുകാർ ഫയർഫോഴ്സിനെ അറിയിച്ച ഉടൻ കൊയിലാണ്ടി ഫയർസ്റ്റേഷനിലെ സി പിആനന്ദന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

 

ഫയർ റെസ്ക്യൂ ഓഫിസർ കെ.സിജിത്ത് കിണറ്റിൽ ഇറങ്ങി മൂന്നു പേരെയും രക്ഷപ്പെടുത്തി. വെള്ളം കോരുന്നതിനിടയിൽ യുവതി അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. രക്ഷപ്പെടുത്താനായി ശ്രമിക്കുമ്പോഴാണു യുവാവും അപകടത്തിൽ പെട്ടത്. രക്ഷാപ്രവർത്തനത്തിന് സീനിയർ ഫയർ റെസ്ക്യൂ ഓഫിസർ കെ മജീദ്, നിതിൻ രാജ്, വി ഷാജു, സി ശ്രീരാഗ്, കെ ധീരജ്, എച്ച്ജി  പ്രദീപൻ എന്നിവർ നേതൃത്വം നൽകി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button