മാലിന്യ സംഭരണ കേന്ദ്രത്തിനെതിരെ പൊതു സംരക്ഷണ സദസ്

അരിക്കുളം – നടേരി റോഡരികില്‍ പള്ളിക്കല്‍ കനാല്‍ സൈഫണിന് സമീപം മാലിന്യ സംഭരണ കേന്ദ്രം ആരംഭിക്കുന്നതിനെതിരെ പൊതു സംരക്ഷണ സദസ് സംഘടിപ്പിച്ചു. പരിപാടി പ്രൊഫ: എം.പി.ശ്രീധരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ജനവാസ കേന്ദ്രത്തില്‍ മാലിന്യകേന്ദ്രം വരുന്നത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ക്ഷണിച്ചു വരുത്തുമെന്ന് കര്‍മസമിതി ഭാരവാഹികള്‍ പറഞ്ഞു. വര്‍ഷങ്ങളായി കലാ-സാംസ്‌കാരിക പരിപാടി സംഘടിപ്പിച്ചു വരുന്നതും കുട്ടികള്‍ കളിക്കളമായി ഉപയോഗിക്കുന്നതുമായ സ്ഥലത്താണ് മാലിന്യ സംഭരണ കേന്ദ്രം ആരംഭിക്കാന്‍ നീക്കം നടക്കുന്നത്. സാംസ്‌കാരിക-പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.രാഘവന്‍ സ്വസ്ഥവൃത്തം മുഖ്യ പ്രഭാഷണം നടത്തി. കര്‍മസമിതി ചെയര്‍മാന്‍ ടി.എം.പ്രതാപചന്ദ്രന്‍ അധ്യക്ഷ്യം വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.എം.സുഹൈല്‍, ലത കെ പൊറ്റയില്‍, വി.വി.എം.ബഷീര്‍ മാസ്റ്റര്‍, സി.രാമചന്ദ്രന്‍ മാസ്റ്റര്‍, മ

കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തില്‍ നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ചു കയറി. മൊത്തവ്യാപാര സ്ഥാപനങ്ങളായ പി.കെ ട്രേഡേഴ്സ്സ, കണ്ടോത്ത് ഹംസയുടെ കടയുമാണ് തകര്‍ന്നത്. ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തു നിന്നു തലശ്ശേരിയിലെക്ക് പോവുകയായിരുന്ന കാര്‍ മോഡേണ്‍ ഫാസ്റ്റ്ഫുഡിന്റെ സ്റ്റെപ്പ് ഇടിച്ചാണ് പി.കെ. ട്രേഡേഴ്‌സിലേക്ക് ഇടിച്ച് കയറിയത്. ഇടിയുടെ ആഘാതത്തില്‍ കടയുടെ ചുമരും, ഷട്ടറും പുര്‍ണ്ണമായും തകര്‍ന്നു. കടയിലെ വസ്തുക്കളും നശിച്ചിട്ടുണ്ട്. രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി വ്യാപാരികള്‍ പറഞ്ഞു.

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് തരിശ് രഹിതമാക്കുന്നതിന്റെ ഭാഗമായി കൊണ്ടം വള്ളി പാടശേഖരത്ത് ഞാറ് നടല്‍. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.യം ശോഭ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൂമുള്ളി കരുണാകരന്‍ അദ്യക്ഷത വഹിച്ചു. ചടങ്ങില്‍ വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ശശിധരന്‍ വി.കെ സ്വാഗതവും മെമ്പര്‍ പുഷ്പ കുറുവണ്ണാരി, കൃഷി ഓഫീസര്‍ വിദ്യാ ബാബു സംസാരിച്ചു. മേലൂര്‍ എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും കൊണ്ടം വള്ളി പാടശേഖര പ്രതിനിധികളും നിരവധി നാട്ടുകാരും കര്‍ഷക തൊഴിലാളികളും പങ്കെടുത്തു. പഞ്ചായത്തില്‍ തരിശായി കിടക്കുന്ന ഭൂമി കണ്ടെത്തി ഭൂഉടമകളെ യോഗം വിളിച്ച് നെല്‍കൃഷി നടത്തുകയും വിദ്യാര്‍ത്ഥികളില്‍ കാര്‍ഷിക മേഖലയെ കുറിച്ച് അറിവ് എത്തിക്കുക എന്ന ലക്ഷ്യവും മുന്നില്‍ കണ്ടാണ് ഗ്രാമപഞ്ചായത്ത് ഇത്തരം സംരഭത്തിന് ഇറങ്ങി തിരിക്കുന്നത്.

മാലിന്യ സംഭരണ കേന്ദ്രത്തിനെതിരെ പൊതു സംരക്ഷണ സദസ്
അരിക്കുളം – നടേരി റോഡരികില്‍ പള്ളിക്കല്‍ കനാല്‍ സൈഫണിന് സമീപം മാലിന്യ സംഭരണ കേന്ദ്രം ആരംഭിക്കുന്നതിനെതിരെ പൊതു സംരക്ഷണ സദസ് സംഘടിപ്പിച്ചു. പരിപാടി പ്രൊഫ: എം.പി.ശ്രീധരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ജനവാസ കേന്ദ്രത്തില്‍ മാലിന്യകേന്ദ്രം വരുന്നത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ക്ഷണിച്ചു വരുത്തുമെന്ന് കര്‍മസമിതി ഭാരവാഹികള്‍ പറഞ്ഞു. വര്‍ഷങ്ങളായി കലാ-സാംസ്‌കാരിക പരിപാടി സംഘടിപ്പിച്ചു വരുന്നതും കുട്ടികള്‍ കളിക്കളമായി ഉപയോഗിക്കുന്നതുമായ സ്ഥലത്താണ് മാലിന്യ സംഭരണ കേന്ദ്രം ആരംഭിക്കാന്‍ നീക്കം നടക്കുന്നത്. സാംസ്‌കാരിക-പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.രാഘവന്‍  മുഖ്യ പ്രഭാഷണം നടത്തി. കര്‍മസമിതി ചെയര്‍മാന്‍ ടി.എം.പ്രതാപചന്ദ്രന്‍ അധ്യക്ഷ്യം വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.എം.സുഹൈല്‍, ലത കെ പൊറ്റയില്‍, വി.വി.എം.ബഷീര്‍ മാസ്റ്റര്‍, സി.രാമചന്ദ്രന്‍ മാസ്റ്റര്‍, മoത്തില്‍ സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ ഇടപ്പള്ളി പ്രസാദ് സ്വാഗതവും വൈസ് ചെയര്‍മാന്‍ ടി.എം.സുകുമാരന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. ശ്രുതി പള്ളിക്കല്‍, സനല്‍ മാസ്റ്റര്‍, സി.രാഘവന്‍ എന്നിവര്‍ കവിതകളവതരിപ്പിച്ചു.  മഠത്തില്‍ സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ ഇടപ്പള്ളി പ്രസാദ് സ്വാഗതവും വൈസ് ചെയര്‍മാന്‍ ടി.എം.സുകുമാരന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. ശ്രുതി പള്ളിക്കല്‍, സനല്‍ മാസ്റ്റര്‍, സി.രാഘവന്‍ എന്നിവര്‍ കവിതകളവതരിപ്പിച്ചു.

Comments

COMMENTS

error: Content is protected !!