KERALAMAIN HEADLINES

കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ 12-ാമത്തെ ഗഡു കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു

കര്‍ഷകരുടെ ക്ഷേമം മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ 12-ാമത്തെ ഗഡു കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് കേന്ദ്രസര്‍ക്കാര്‍ 16,000 കോടി രൂപയാണ് കൈമാറിയത്. കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ടാണ് പണം എത്തുക. 

 11 കോടി കര്‍ഷകര്‍ക്കാണ് ഈ പദ്ധതിയുടെ ഗുണം ലഭിക്കുക. പ്രതിവര്‍ഷം മൂന്ന് തവണകളായി ആറായിരം രൂപയാണ് കര്‍ഷകര്‍ക്ക് ധനസഹായമായി നല്‍കുന്നത്. നാലുമാസം കൂടുമ്പോഴാണ് തുക നല്‍കുന്നത്. ഇതില്‍ 2000 രൂപയാണ് കൈമാറിയത്.

2019 ഫെബ്രുവരിയിലാണ് പദ്ധതി ആരംഭിച്ചത്. 12-ാമത്തെ ഗഡു കൂടി അനുവദിച്ചതോടെ, കര്‍ഷകര്‍ക്ക് കൈമാറിയ തുക 2.16 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button