KOYILANDILOCAL NEWS

കീഴരിയൂർ ആനപ്പാറ ക്വാറി; തഹസിൽദാറുടെ നേതൃത്വത്തിൽ സർവ്വ കക്ഷിയോഗം നടത്തി

കൊയിലാണ്ടി : കീഴരിയൂർ നടുവത്തൂർ സ്റ്റോൺ ക്രഷർ (ആനപ്പാറ ക്വാറി ) പ്രവർത്തനവുമായി ബന്ധപ്പെട്ട് നടക്കുന്ന ക്രമസമാധാന പ്രശ്ന പരിഹാരത്തിന് കൊയിലാണ്ടി തഹസിൽദാർ സിപി മണി യുടെ നേതൃത്വത്തിൽ സർവ്വ കക്ഷി യോഗം വിളിച്ചു ചേർത്തു.

പ്രശ്ന പരിഹാരത്തിന് ക്വാറിയുടെ പ്രവർത്തനം ആഴ്ച്ചയിൽ 4 ദിവസമാക്കി ചുരുക്കുന്നതിനും, കേടുപാടുകൾ സംഭവിച്ച വീടുകൾ അറ്റകുറ്റ പണി ചെയ്തു നൽകുന്നതിനും, സമീപത്തെ റോഡ് പഞ്ചായത്ത് അധികാരികളുമായി ബന്ധപ്പെട്ട് അടിയന്തിരമായി ശോചനീയ അവസ്ഥ പരിഹരിക്കുന്നതിനും, ക്വാറിയിലെ സ്ഫോടനം പരിമിതപ്പെടുത്തുന്നതിനും ക്വാറി ഉടമകൾക്ക് യോഗത്തിൽ നിർദ്ദേശം നൽകി.

എല്ലാ നിയമപരമായ അനുമതിയോടു കൂടി പ്രവർത്തിക്കുന്ന ക്വാറി നിലവിലെ വ്യവസ്ഥകൾ ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനു വിവരം മേലധികാരികൾക്ക് റിപ്പോർട്ട് ചെയ്യുന്നതിനും, നിലവിൽ ലൈസൻസ് അനുവദിച്ച സാഹചര്യത്തിൽ പൊതു ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയില്ലാത്ത രീതിയിൽ ക്വാറി പ്രവർത്തിക്കുന്നതിന് സംരക്ഷണം നൽകുന്നതിനും യോഗത്തിൽ തീരുമാനമായി.

കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി നിർമല കെ കെ ,കൊയിലാണ്ടി എസ് എച്ച് ഒ സുനിൽ കുമാർ, കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, വിവിധ രാഷ്ടീയ പാർട്ടി പ്രതിനിധികൾ ,സമരസമിതി അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button