കീഴരിയൂർ ബോംബ് കേസ് സ്മാരക കമ്മ്യൂണിറ്റി ഹാൾ പ്രവർത്തനരഹിതമാക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു
വടകര മുൻ എം.പി മുല്ലപ്പള്ളി രാമചന്ദ്രൻ്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് 2014ൽ ഉദ്ഘാടനം ചെയ്ത് ജനങ്ങൾക്ക് പൊതുപരിപാടികൾ നടത്തുന്നതിനു വേണ്ടി തുറന്നുകൊടുത്ത കീഴരിയൂർ ബോംബ് കേസ് സ്മാരക കമ്മ്യൂണിറ്റി ഹാൾ പ്രവർത്തനരഹിതമാക്കാനുള്ള പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം പിൻവലിക്കണമെന്ന് ഡി സി സി പ്രസിഡണ്ട് അഡ്വ കെ.പ്രവീൺ കുമാർ ആവശ്യപ്പെട്ടു.കീഴരിയൂർ മണ്ഡലം യു ഡി എഫ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബോംബ് കേസ് സ്മാരക കമ്മ്യൂണിറ്റി ഹാൾ നിലനിർത്തിക്കൊണ്ട് എം.എൽ.എ ഫണ്ട് പ്രയോജനപ്പെടുത്തി പുതുതായി നിർമിച്ച മുകൾ നിലയിൽ ഓഡിറ്റോറിയത്തിൽ ചരിത്ര മ്യൂസിയം സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് യോഗം പഞ്ചായത്ത് ഭരണസമിതിയിയോട് ആവശ്യപ്പെട്ടു.യു ഡി എഫ് ചെയർമാൻ ടി യു സൈനുദ്ദീൻ അധ്യക്ഷതവഹിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മിസ് ഹബ് കീഴരിയൂർ മുഖ്യ പ്രഭാഷണം നടത്തി.രാജേഷ് കീഴരിയൂർ ,ഇ അശോകൻ, കെ.പി വേണുഗോപാൽ, ഇടത്തിൽ ശിവൻ, നൗഷാദ് കെ, ചുക്കോത്ത് ബാലൻ നായർ, കെ .സി രാജൻ, ബി ഉണ്ണികൃഷ്ണൻ, എം.എം രമേശൻ, ഗോപാലൻ കെ , കെ.കെ ദാസൻ, സത്താർ പി എന്നിവർ പ്രസംഗിച്ചു.