LOCAL NEWS

കീഴരിയൂർ- മുനീറുൽ ഇസ്ലാം സംഘം ‘മീലാദുന്നബി-2022 ‘ നബിദിനാഘോഷം സംഘടിപ്പിച്ചു

കീഴരിയൂർ- മുനീറുൽ ഇസ്ലാം സംഘം സംഘടിപ്പിച്ച ‘മീലാദുന്നബി-2022 ‘ നബിദിനാഘോഷം മഹല്ല് പ്രസിഡണ്ട് കേളോത്ത് മമ്മുവിന്റെ അദ്ധ്യക്ഷതയിൽ അബ്ദുൾ വാഹിദ് വാഫി ഉദ്ഘാടനം ചെയ്തു. അഹമ്മദ് സുഹൈൽ ഹൈതമി, ഹൈദരലി വാഫി ഇരിങ്ങാട്ടിരി എന്നിവർ മതപ്രഭാഷണം നടത്തി. നബിദിനത്തോട നുബന്ധിച്ച് നടന്ന സാസ്കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് വൈ: പ്രസിഡണ്ട് എൻ.പി. ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. ബിജു കാവിൽ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ ഐ. സജീവൻ , ഇ.എം.മനോജ്, ഗോപാലൻ കുറ്റ്യോയ ത്തിൽ, ദിനു ടി.വി, കെ.എം.സുരേഷ് ബാബു, ഫൈസൽ പാലാഴി, എരോത്ത് അഷറഫ്, ടി.കെ അബൂബക്കർ ഹാജി പി.ബിരാൻ ഹാജി, ടി.പി. അബു മാസ്റ്റർ, നൗഷാദ് കെ , അബ്ദുള്ള പീസ് വില്ല , കെ.ടി അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ വിജയം നേടിയ അഫ്നാൻ നഫാത്ത്, ജിഷ്ണു പുതിയോട്ടിൽ, സുമയ്യ തലപ്പറമ്പിൽ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button