LOCAL NEWS
കീഴരിയൂർ വള്ളത്തോൾ ഗ്രന്ഥാലയത്തിന് പുസ്തകക്കൂട്
കീഴരിയൂർ വള്ളത്തോൾ ഗ്രന്ഥാലയത്തിന് സംസ്ഥാന ലൈബ്രറി കൗൺസിൽ അനുവദിച്ച കീഴരിയൂർ വടക്കുംമുറിയിലെ മുറിച്ചാണ്ടി മുക്കിൽ പഞ്ചായത്ത് പ്രസിഡൻറ് കെ.കെ നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്തു. സി.എം വിനോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ നിഷവല്ലിപ്പടിക്കൽ ആദ്യ പുസ്തകവിതരണം ലിയോ മനോജിന് നൽകി താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എൻ.വി.ബാലൻ മുഖ്യപ്രഭാഷണം നടത്തി ഐ.ശ്രീനിവാസൻ മാസ്റ്റർ, പോക്കർ തോട്ടത്തിൽ, ലിനീഷ്, റയീസ് കുഴുമ്പിൽ, ഡെലീഷ്.ബി, വനജ പാറോൽ എന്നിവർ ആശംസകൾ അർപ്പിച്ചു. ഗ്രന്ഥാലയം സെക്രട്ടറി പി.ശ്രീജിത്ത് സ്വാഗതവും ഇ.എം.നാരായണൻ നന്ദിയും രേഖപ്പെടുത്തി. വിവിധ വ്യക്തികൾ നൽകിയ പുസ്തകം വായനശാലക്ക് വേണ്ടി ലൈബ്രേറിയൻമാരായ ഷൈമ, സഫീറ എന്നിവർ ഏറ്റുവാങ്ങി.
Comments