കീഴ്പയ്യൂർ എ യു പി സ്കൂൾ വാർഷികവും യാത്രയയപ്പും മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
മേപ്പയ്യൂർ: കീഴ്പ്പയ്യൂർ എ യു പി സ്കൂൾ 40-ാം വാർഷികവും സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപിക പി അനിതക്കുള്ള യാത്രയയപ്പ് സമ്മേളനവും ജൈവവൈവിധ്യ ഉദ്യാനത്തിന്റെ ഉദ്ഘാടനവും വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജൻ അധ്യക്ഷനായിരുന്നു. രമേശ് കാവിൽ മുഖ്യ പ്രഭാഷണം നടത്തി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ, പഞ്ചായത്തംഗം വി പി ശ്രീജ, പി ടി എ പ്രസിഡന്റ് വി പി ഷാജി എന്നിവർ വിവിധ പ്രതിഭകൾക്ക് ഉപഹാരങ്ങൾ നൽകി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി പി രമ,പഞ്ചായത്തംഗങ്ങളായ സറീന ഒളോറ, ദീപ കേളോത്ത് എന്നിവരും സി.ടി.പ്രതീഷ്, ഷബീർ ജന്നത്ത് , കീഴ്പ്പോട്ട് മൊയ്ദീൻ, ബാബു കൊളക്കണ്ടി, വി.പി.മോഹനൻ,സുരേഷ് കണ്ടോത്ത്, മേലാട്ട് നാരായണൻ, വി.എ.ബാലകൃഷ്ണൻ,എഴുത്തുകാരൻ പി.ദേവ് ഷാ, കെ പ്രവീൺ, പി. അനിത, എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ കെ രതീഷ് സ്വാഗതവും കെ മുഹമ്മദ് നന്ദിയും പറഞ്ഞു. സ്കൂളിലെ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.