KOYILANDILOCAL NEWS
കീഴ്പ്പയ്യൂർ പ്രദേശത്ത് കടന്നലുകളുടെ കൂട്ട ആക്രമണത്തിൽ പ്രദേശവാസികൾക്ക് കുത്തേറ്റു
മേപ്പയ്യൂർ: മേപ്പയ്യൂരിലെ കീഴ്പ്പയ്യൂർ പ്രദേശത്ത് കടന്നലുകളുടെ കൂട്ട ആക്രമണത്തിൽ പ്രദേശവാസികൾക്ക് കുത്തേറ്റു. പൊയിൽക്കടവ് ഭാഗത്ത് റോഡ് പണി നടക്കുമ്പോഴാണ് അപ്രതീക്ഷിതമായി കടന്നലുകളുടെ കൂട്ട ആക്രമണമുണ്ടായത്. ചുറ്റുമുണ്ടായിരുന്ന ആറോളം ആളുകൾക്കാണ് പരിക്കേറ്റത്. സിറാജ് പൊയിൽ, റിയാസ് മലപ്പാടി, കണാരൻ കുളവട്ടുങ്കൽ, കെ കെ ചന്തു, സുരേന്ദ്രൻ കോറോത്ത് കണ്ടി, ഗോവിന്ദൻ കുളവട്ടുങ്കൽ എന്നിവർക്കാണ് പരിക്കേറ്റത്.ഇവർ മേപ്പയ്യൂർ സ്വകാര്യ ആശുപത്രിയിലും ഗവൺമെൻ്റാശുപത്രിയിലും ചികിത്സ തേടി.
Comments