Uncategorized
മണ്ണെണ്ണ പഴയവിലക്ക് നല്‍കും; വന്‍ ആശ്വാസം
റേഷന്‍ മണ്ണെണ്ണ വില വര്‍ദ്ധനവിൽ നേരിയ ആശ്വാസം. ഈ മാസം 15 വരെ പഴയവിലയായ 84 രൂപയ്ക്ക് തന്നെ മണ്ണെണ്ണ വിതരണം ചെയ്യുമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ മണ്ണെണ്ണയുടെ വില വര്‍ദ്ധിപ്പിച്ചതോടെ മണ്ണെണ്ണ വില ലിറ്ററിന് 102 രൂപയായി ഉയര്‍ന്നിരുന്നു. ജൂലൈ മാസം മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസത്തെ മണ്ണെണ്ണ വിഹിതത്തിന്റെ വിതരണമായിരിക്കും ഇന്ന് മുതല്‍ നടക്കുക.
Comments