കുടുംബശ്രീ കോഴിക്കോട് ജില്ലാമിഷൻ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി
കുടുംബശ്രീ കോഴിക്കോട് ജില്ലാമിഷന് കീഴില്‍ 20,000 രൂപയില്‍ താഴെ ശമ്പളം/വേതനം കൈപ്പറ്റുന്ന കരാര്‍ ദിവസവേതന വ്യവസ്ഥയിലുള്ള ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍, ജില്ലാമിഷന് ഓഫീസ് ജീവനക്കാര്‍, സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്ക് ജീവനക്കാര്‍, മൈഗ്രഷന്‍ സപ്പോര്‍ട്ട് സെന്റര്‍ ജീവനക്കാര്‍ എന്നിവരുടെ സംഭാവനയായ 4,89,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം 20,000 രൂപയ്ക്ക് മുകളില്‍ ശമ്പളം വാങ്ങുന്ന ജീവനക്കാരുടെ 6 ദിവസത്തെ ശമ്പളം ഓരോ മാസവും മാറ്റിവെക്കുന്നുണ്ട്. ഇതിന് പുറമെയാണ് ഇതരവിഭാഗം ജീവനക്കാര്‍ പ്രത്യേക താല്‍പ്പര്യമെടുത്ത് തുക സമാഹരിച്ച് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.
കലക്ടറേറ്റില്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവുവിന് ചെക്ക് കെമാറി, ചടങ്ങില്‍ ജില്ലാമിഷന് കോ-ഓര്‍ഡിനേറ്റര്‍ കവിത. പി.സി, ജുബിന്‍. പി, കെ. വിജു എന്നിവര്‍ പങ്കെടുത്തു.