ANNOUNCEMENTS
കുടുംബശ്രീ ദേശീയ നഗര ഉപജീവന മിഷനില്‍ കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍
ദേശീയ നഗര ഉപജീവനമിഷന്‍ പദ്ധതി നടപ്പിലാക്കുന്ന നഗരസഭകളിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ ഫീല്‍ഡ് തലത്തില്‍ നടപ്പിലാക്കുന്നതിന് കരാറടിസ്ഥാനത്തില്‍ കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നിയമന കാലാവധി 12 മാസം. പ്രതിമാസ ശമ്പളം 10000 രൂപ. അപേക്ഷകര്‍ കുടുംബശ്രീ അംഗങ്ങളായ വനിതകളും നഗരസഭാ പ്രദേശത്തെ താമസക്കാരും ആയിരിക്കണം. യോഗ്യതയുളള സാമൂഹ്യ വികസനവുമായി ബന്ധപ്പെട്ട മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവും കുടുംബശ്രീ പ്രവൃത്തി പരിചയവും അധിക യോഗ്യതയായി കണക്കാക്കും. എസ് ജെ എസ് ആര്‍ വൈ പദ്ധതിയില്‍ സിഇഒ ആയി പ്രവര്‍ത്തിച്ചവര്‍ക്കും കുടുംബശ്രീ സംഘടനാ പ്രവര്‍ത്തകര്‍ക്കും മുന്‍ഗണന ലഭിക്കും. പ്രായം 40 വയസ്സ് കവിയാന്‍ പാടില്ല. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 12 ന് വൈകിട്ട് 5 മണി. അപേക്ഷാ ഫോമിന്റെ മാതൃക അതാത് സിഡിഎസ് ഓഫീസുകളില്‍ ലഭിക്കും. താല്‍പര്യമുള്ളവര്‍ പൂരിപ്പിച്ച അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍ എന്ന വിലാസത്തില്‍ അയക്കണം.
Comments