ANNOUNCEMENTSDISTRICT NEWS
കുടുംബശ്രീ മിഷൻ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു
കോഴിക്കോട്:ജലജീവൻ പദ്ധതിയിൽ ജില്ലയിലെ പഞ്ചായത്തുകളിൽ ശുദ്ധജലം എത്തിക്കുന്നതിന് പഞ്ചായത്ത്, സമിതികൾ, ഗുണഭോക്താക്കൾ എന്നിവരെ സജ്ജമാക്കുന്നതിനും നിർവഹണ ഏജൻസികൾക്ക് ആവശ്യമായ സഹായം നൽകുന്നതിനും കുടുംബശ്രീ മിഷൻ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. കുടുംബശ്രീ അംഗങ്ങൾ, കുടുംബാംഗങ്ങൾ എന്നിവർക്ക് അപേക്ഷിക്കാം. കരാർ കാലാവധി 18 മാസം. ടീം ലീഡർ, കമ്യൂണിറ്റി എൻജിനിയർ, കമ്യൂണിറ്റി ഫെസിലിറ്റേറ്റർ എന്നിവയാണ് തസ്തികകൾ. അപേക്ഷ ആറിന് വൈകിട്ട് അഞ്ചിന് മുമ്പ് ലഭിക്കണം. ഫോൺ :0495 2373678.
Comments