LOCAL NEWS
കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മുന്നേറ്റം ശിൽപ്പശാല
കൊയിലാണ്ടി: കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നഗരസഭ കുടുംബശ്രീ യൂണിറ്റ് അയൽക്കൂട്ട ഉപസമിതി കൺവീനർമാർക്കായി തൃദിന ശിൽപ്പശാല ” മുന്നേറ്റം” കൊയിലാണ്ടി നഗരസഭയിൽ കാനത്തിൽ ജമീല എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ സുധ കിഴക്കെപ്പാട് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കെ.ഷിജു, കെ.എ. ഇന്ദിര, നിജില പറവക്കൊടി, കൗൺസിലർമാരായ പി.രത്നവല്ലി, വി.പി.ഇബ്രാഹിം കുട്ടി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എ.സുധാകരൻ, പി.കെ.രഘുനാഥ്, സി.ഡി.എസ് അധ്യക്ഷ രായ എം.പി. ഇന്ദുലേഖ, വിപിന എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ വിഷയങ്ങളിലായി പി.സി.കവിത, സി.അജിത്കുമാർ എന്നിവർ ശിൽപ്പശാല നയിച്ചു. ശിൽപ്പശാലയുടെ സമാപന സമ്മേളനം വെള്ളിയാഴ്ച മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും.
Comments