KOYILANDILOCAL NEWS

കുടുംബശ്രീ ലോകത്തിന് വഴികാട്ടി; മന്ത്രി അഹമ്മദ് ദേവർകോവിൽ

കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് നവീനമായ വികസന മാതൃകകൾ രൂപപ്പെടുത്തുന്നതിൽ കുടുംബശ്രീ ലോകത്തിനാകെ വഴികാട്ടിയാവുകയാണെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. കൊയിലാണ്ടി ഇ എം എസ് ടൗൺഹാളിൽ കുടുംബശ്രീ ജില്ലാമിഷൻ സംഘടിപ്പിച്ച ‘അരങ്ങ് 2023’ ജില്ലാ കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബശ്രീ ആവിഷ്കരിച്ച് ആയോധനകല പരിശീലനമായ ‘ധീരം’ കാമ്പയിനിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.

സമൂഹം മാനസികമായി പരിക്ഷീണിതമായിക്കൊണ്ടിരിക്കുന്ന പുതിയ കാലത്ത് അംഗങ്ങളുടെ മാനസികവും സർഗ്ഗപരവുമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് വിപുലവും സംഘടിതവുമായ ഇത്തരം മേളകൾ അനിവാര്യമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. പല സാമൂഹിക സൂചികകളിലും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം പല മടങ്ങ് മുന്നിലാണ്. ഇതിൽ കുടുംബശ്രീ പ്രസ്ഥാനം വഹിക്കുന്ന പങ്ക് ഏറെ ശ്ലാഘനീയമാണെന്നും മന്ത്രി പറഞ്ഞു. കൊയിലാണ്ടി മുൻസിപ്പൽ ടൗൺ ഹാളിലെ രണ്ട് വേദികളിലായാണ് മത്സരം നടക്കുന്നത്. സീനിയർ ജൂനിയർ തുടങ്ങി 50 ഇനങ്ങളിലായി 600 ഓളം കുടുംബശ്രീ അംഗങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.

കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് അധ്യക്ഷയായി. പി ബാബുരാജ് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ), സുരേഷ് ചങ്ങാടത് ( മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ), അഡ്വ. കെ സത്യൻ (വൈസ് ചെയർമാൻ, കൊയിലാണ്ടി നഗരസഭ) ഇ.കെ.അജിത് മാസ്റ്റർ (പൊതുമരാമത്തു സ്ഥിരം സമിതി ചെയർമാൻ) ജില്ലാ മിഷൻ ഓർഡിനേറ്റർ ഡോ. എം സുർജിത്, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ സി.സി, നിഷാദ്, ബിന്ദു ജെയ്സൺ, കെ.കെ.വിപിന, മെമ്പർ സെക്രട്ടറി കെ.ഷീബ, എന്നിവർ സംസാരിച്ചു. ജില്ലാ പ്രോഗ്രാം മാനേജർ ടി.ടി.ബിജേഷ് സ്വാഗതവും കൊയിലാണ്ടി നോർത്ത് സി.ഡി.എസ് ചെയർ പേഴ്സൺ എം.പി.ഇന്ദുലേഖ നന്ദിയും പറഞ്ഞു.

കലോത്സവം ബുധനാഴ്ച വൈകിട്ട് സമാപിക്കും. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും വിജയികൾക്കുള്ള ട്രോഫി വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവഹിക്കും.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button