ANNOUNCEMENTS
കുടുംബശ്രീ സൗജന്യ തൊഴില്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ഡി.ഡി.യു-ജി.കെ.വൈ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ടെക്നോവേള്‍ഡ് ഐ.ടി. യൂണിറ്റില്‍ നടത്തുന്ന സൗജന്യ തൊഴില്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പതിനഞ്ച് വര്‍ഷത്തോളമായി സംസ്ഥാന സര്‍ക്കാരിന്റേയും വിവിധ അര്‍ദ്ധസര്‍ക്കാര്‍ ഏജന്‍സികളുടെയും ഡാറ്റാ എന്‍ട്രി ജോലികള്‍ ഫലപ്രദമായി ഏറ്റെടുത്ത് നടത്തിയ ടെക്നോവേള്‍ഡിന്റെ കീഴില്‍ ഡൊമസ്റ്റിക്ക് ഡാറ്റാ എന്‍ട്രി, റീട്ടെയില്‍ സെയില്‍സ് ആന്‍ഡ് സര്‍വ്വീസ് എന്നീ മേഖലകളിലാണ് പരിശീലനം. റസിഡന്‍ഷ്യല്‍ രീതിയിലായിരിക്കും പരിശീലനം. കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്മെന്റും ഉറപ്പുവരുത്തും. ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന 18 നും 35 വയസ്സിനുമിടയിലുളള ക്രിസ്ത്യന്‍, മുസ്ലീം വനിതകള്‍ക്ക് അപേക്ഷിക്കാം. താമസം, ഭക്ഷണം, പഠനോപകരണങ്ങള്‍ എന്നിവ സൗജന്യമായിരിക്കും. വിശദവിവരങ്ങള്‍ക്ക് 0495 4855920.
Comments