MAIN HEADLINES

കുട്ടികൾ ഇന്ന് സ്കൂളിലേക്ക്

തിരുവനന്തപുരം: രണ്ടു വർഷമായി കോവിഡ് കവർന്ന അധ്യയനത്തിന് ഇന്ന്  തുടക്കം. എല്ലാവരും ഒന്നിച്ച് എല്ലാം പഠിക്കുന്ന കാലത്തേക്ക് തിരിച്ചെത്തുകയാണ്. പൊതു വിദ്യാഭ്യാസ മേഖലയിലെ 13,000ത്തിലേറെ സ്‌കൂളുകൾ ഇന്ന് തുറക്കുമ്പോൾ 43 ലക്ഷത്തോളം കുട്ടികൾ പഠിക്കാനെത്തും. നാലുലക്ഷം കുട്ടികളാണ് ഒന്നാം ക്ലാസിൽ ചേർന്നിരിക്കുന്നത്. സ്കൂളുകളിൽ എല്ലാവർക്കും മാസ്ക് നിർബന്ധമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ആദ്യ മൂന്നാഴ്ചയോളം റിവിഷനായിരിക്കും. മാസ്കും സാനിറ്റൈസറും നിർബന്ധം. ഭക്ഷണം പങ്കുവയ്കകരുത്. 

പിഎസ്‌സി നിയമനം ലഭിച്ച 353 അധ്യാപകർ ഇന്നു ജോലിയിൽ പ്രവേശിക്കും. രണ്ടു വർഷം നടക്കാതിരുന്ന കായിക, ശാസ്ത്ര മേളകളും കലോത്സവങ്ങളും ഇക്കൊല്ലം ഉണ്ടാകും. സ്‌കൂളുകളുടെ അറ്റകുറ്റപ്പണികൾ, കുട്ടികൾക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടിയും വിതരണവും, യൂണിഫോം വിതരണം, വാക്സിനേഷൻ യജ്ഞം തുടങ്ങി എല്ലാ തരത്തിലുള്ള ഒരുക്കങ്ങളും അന്തിമഘട്ടത്തിലാണെന്ന് മന്ത്രി അറിയിച്ചു. ഡിജിറ്റൽ പഠനം സമാന്തരമായി മുന്നോട്ട് കൊണ്ടുപോകാനാണ് സർക്കാർ തീരുമാനം. 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button