KOYILANDILOCAL NEWS
കുട്ടികൾ തയ്യാറാക്കിയ 2000 കയ്യെഴുത്ത് മാസികകൾ പ്രകാശനം ചെയ്തു
കൊയിലാണ്ടി ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികൾ തയ്യാറാക്കിയ 2000 കയ്യെഴുത്ത് മാസികകൾ ഔപചാരികമായി പ്രകാശനം ചെയ്തു. കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൺ ശ്രീമതി സുധ കിഴക്കേപ്പട്ടാണ് മാസികകളുടെ ഔപചാരികമായ പ്രകാശനം നിർവഹിച്ചത്.
വയനാവാരത്തോടനുബന്ധിച്ച് ഓരോ കുട്ടിയും സ്വന്തം കൃതികൾ പ്രസിദ്ധപ്പെടുത്തുക എന്ന വിശാലമായ ലക്ഷ്യമാണ് ഇതോടെ സാക്ഷാത്കരിക്കപ്പെട്ടത്.
ചടങ്ങിൽ പി ടി എ പ്രസിഡൻറ് ശ്രീ വി ശുചീന്ദ്രൻ അധ്യക്ഷനായിരുന്നു. വാർഡ് കൗൺസിലർ ശ്രീമതി എ. ജയലളിത ആശംസഭാഷണം നടത്തി.ശ്രീ പ്രദീപൻ കണിയാറക്കൽ സുരേഷ് സി, ശ്രീനേഷ് എന്നിവർ നേതൃത്വം നൽകി. പ്രധാന അധ്യാപിക ശ്രീമതി എം പി നിഷ സ്വാഗതവും വിദ്യാരംഗം കോഡിനേറ്റർ ശാന്തി എ കെ നന്ദിയും പറഞ്ഞു. നിരവധി രക്ഷിതാക്കളും രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രഗത്ഭരായവരും ചടങ്ങിന് സാക്ഷികളായി.
Comments