KOYILANDILOCAL NEWS

കുട്ടിച്ചാത്തൻ കണ്ടി ക്ഷേത്രോത്സവം കൊടിയേറി

മേപ്പയ്യൂർ: വിളയാട്ടൂർ കുട്ടിച്ചാത്തൻ കണ്ടിക്ഷേത്രോത്സവത്തിന് കൊടിയേറ്റത്തോടെ തുടക്കമായി. തന്ത്രി എടക്കൈപ്പുറത്തില്ലത്ത് രാധാകൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് പരിപാടികൾ. ഉത്സവദിവസങ്ങളിൽ നക്ഷത്ര വൃക്ഷപൂജ ,നട്ടത്തിറ ഇളനീർ കുലവരവുകൾ, 1001 പന്ത സമർപ്പണത്തോടെ ദീപാരാധന, തിരുവായുധം എഴുന്നള്ളത്ത്, തണ്ടാൻ വരവ്, വെള്ളാട്ടം എന്നിവ നടക്കും.

പുലർച്ചെ 5 മണിക്ക് നടക്കുന്ന കുട്ടിച്ചാത്തൻ തിറയോടെ ഉത്സവം സമാപിക്കുമെന്ന് ക്ഷേത്രസമിതി പ്രസിഡണ്ട് കെ.എം.രാജൻ ,വൈസ്പ്രസിഎൻ.ബിജു,സെക്രട്ടറി പി.ശശിധരൻ ,നാരായണൻ കിടാവ് ,പി.കെ.നാരായണൻ ,പി.എം.ചന്ദ്രൻ എന്നിവർ അറിയിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button