കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശിനിയായ ജിയറാം ജിലോട്ട് (30) ആണ് മരിച്ചത്. ഇന്നലെ രാത്രി സഹതടവുകാര്‍ തമ്മില്‍ അടി നടന്നിരുന്നു. തുടര്‍ന്ന് ഇവരെ മറ്റൊരു സെല്ലിലേക്ക് മാറ്റിയിരുന്നു. ഇന്ന് രാവിലെ എട്ടു മണിക്കാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളജ് പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.
ജനുവരി 28 ന് ആണ് മരിച്ച യുവതി കുതിരവട്ടത്ത് എത്തിയത്. ഭര്‍ത്താവ് ഉപേക്ഷിച്ച ഇവര്‍ തലശ്ശേരിയില്‍ അലഞ്ഞു നടക്കുകയായിരുന്നു. ഇവര്‍ക്ക് ഒരു കുട്ടിയുണ്ട്. കുട്ടിയെ ഉപദ്രവിക്കുന്നതു കണ്ട് പോലീസാണ് കുതിരവട്ടത്ത് എത്തിച്ചത്. ഇന്നലെ രാത്രി കട്ടിലിന്‍റെ പേരിലാണ് അന്തേവാസികള്‍ തമ്മില്‍ തര്‍ക്കമുണ്ടായതെന്ന് മെഡിക്കല്‍ കോളേജ് എ.സി.പി കെ. സുദര്‍ശന്‍ പറഞ്ഞു.