LOCAL NEWS

കുപ്രസിദ്ധ മോഷ്ടാവ് നാദാപുരം മുടവന്തേരി കുഞ്ഞിക്കേണ്ടി അബ്‌ദുള്ളയെ പേരാമ്പ്രയിൽ വെച്ച് പോലീസ് പിടികൂടി

കൊയിലാണ്ടി: ക്ഷേത്രങ്ങളിലെയും, പള്ളിയിലെയും ഭണ്ഡാരങ്ങൾ മോഷ്ടിച്ച് പണം കൈക്കലാക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് നാദാപുരം മുടവന്തേരി കുഞ്ഞിക്കേണ്ടി അബ്‌ദുള്ള 59, യെ. പേരാമ്പ്രയിൽ വെച്ച്, പോലീസ് പിടികൂടി.കുറ്റ്യാടി എസ്.ഐ. ഷമീർ, മുനീർ, റൂറൽ എസ് പിയുടെ കീഴിലുള്ള സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പിലെ അംഗങ്ങളായ എസ്.സി.പി.ഒ. വി.സി.ബിനീഷ്, വി.വി. , ഷാജി. നാദാപുരം ഡി.വൈ.എസ്.പി. യുടെ സ്‌ക്വാഡിലെ എസ്.സി.പി .ഒ.മാരായ സദാനന്ദൻ, സിറാജ് എന്നിവരടങ്ങുന്ന സംഘം ചേർന്ന് കഴിഞ്ഞ ദിവസം രാത്രി പേരാമ്പ്ര ബസ്സ്റ്റാന്റ് പരിസരത്ത് വെച്ചു സാഹസികമായാണ് പിടികൂടുകയത്.

കാസറഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ മുൻപ് ക്ഷേത്രങ്ങളിലെയും, പള്ളികളിലെയും ഭണ്ടാരങ്ങൾ പൊളിച്ചു കളവു നടത്തിയ കേസ്സിൽ ഇയാൾ. അഞ്ച് വർഷത്തോളം ജയിൽ ശിക്ഷ. അനുഭവിച്ചിട്ടുണ്ട്., . കൊയിലാണ്ടിയിൽ 2014ൽ മോഷണശ്രമത്തിനിടെ കിണറിൽ വീണ ഇയാളെ അന്നത്തെ സി .ഐ.ആർ.ഹരിദാസും സംഘവുമാണ്കു കരയ്ക്ക്കയറ്റിയത്. കുറ്റ്യാടി നെട്ടൂർ കൊറോത്ത് ചാലിൽ പരദേവത ക്ഷേത്രത്തിലും, പയ്യോളിയിലെ തച്ചൻകുന്ന് പറമ്പിൽ കുട്ടിച്ചാത്തൻ ഭഗവതി ക്ഷേത്രം, വടകരയിലെ ഒരു പള്ളിയിലും, കണ്ണൂർ ജില്ലയിലെ വിവിധ അമ്പലം -പള്ളി ഭണ്ഡാരങ്ങൾ കുത്തി തുറന്നു പണം അപഹാരിച്ച ശേഷംവിവിധ യിടങ്ങളിൽ ഒളിവിൽ താമസിച്ചു വരികയായിരുന്നു. നാദാപുരം. കോടതിയിൽ ഹാജരാക്കി .

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button