കുറുവങ്ങാട് ഗവ. ഐ ടി ഐയിൽ സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള കുറുവങ്ങാട് ഗവ. ഐ ടി ഐയിൽ സ്മാർട്ട് ക്ലാസ് റൂം സജ്ജീകരിക്കുന്നതിന് എം പി ഫണ്ടിൽ നിന്ന് അനുവദിക്കപ്പെട്ട കമ്പ്യൂട്ടറുകളുടെ ഉദ്ഘാടനം കെ മുരളീധരൻ എം പി നിർവ്വഹിച്ചു. അഖിലേന്ത്യ ട്രേഡ് ടെസ്റ്റിൽ ഉയർന്ന മാർക്ക് നേടിയ ട്രെയിനികൾക്കുള്ള ഉപഹാര സമർപ്പണവും വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് നിർവ്വഹിച്ചു.
ജില്ലാ പട്ടികജാതി വികസ ഓഫീസർ ഷാജി കെ പി ചടങ്ങിൽ സ്വാഗതം പറഞ്ഞു. ഉത്തരമേഖല ട്രെയിനിംഗ് ഇൻസ്പക്ടർ ബാബുരാജൻ എ വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നടത്തി. നഗരസഭ ചെയർമാൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൗൺസിലർ സുധ സി, പട്ടികജാതി വികസന ഓഫീസർ വിചിത്ര എൻ ഇ, കെസുകുമാരൻ, സി പി മോഹനൻ, പ്രജേഷ് ഇ കെ, സനൽകുമാർ വി ജി, സുകു കെ സി, പി ടി എ പ്രസിഡൻ്റ് ഷിബു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രിൻസിപ്പാൾ മുജീബ് പി എം നന്ദി പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപടികൾ അരങ്ങേറി.