Uncategorized

കുറുവങ്ങാട് വരകുന്നുമ്മൽ താഴെ അബ്ദുൾ ഗഫൂർ ചികിത്സ സഹായ കമ്മിറ്റി

കൊയിലാണ്ടി ഗുരുതരമായ കരൾരോഗം ബാധിച്ച് ചികിത്സയിലായ കുറുവങ്ങാട് വരകുന്നുമ്മൽ താഴെ അബ്ദുൾ ഗഫൂറിൻ്റെ ചികിത്സക്കും കുടുംബത്തെ രക്ഷിക്കാനും എല്ലാവരുടേയും സഹായമഭ്യർത്ഥിക്കുന്നതായി നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഭാര്യയും 3 വിദ്യാർത്ഥികളായ മക്കളും ഭാര്യാമാതാവും അടങ്ങിയ കുടുംബത്തിൻ്റെ പ്രധാന ആശ്രയമായ അബ്ദുൾ ഗഫൂർ ഹോട്ടൽ തൊഴിലാളിയാണ്. രോഗം മൂർച്ഛിച്ചതോടെ ജോലിക്ക് പോകാനും കഴിയാത്ത അവസ്ഥയിലാണ്. മക്കളുടെ വിദ്യാഭ്യാസമടക്കം കുടുംബത്തിൻ്റെ ദൈനംദിന ചെലവ്, ഭാരിച്ച ചികിത്സാ ചെലവ് എന്നിവ മൂലം ഈ കുടുംബം വളരെ പ്രയാസത്തിലായിരിക്കയാണ്.കരൾ മാറ്റ ശസ്ത്രക്രിയയിലൂടെ മാത്രമേ അബ്ദുൾ ഗഫൂറിനെ സാധാരണ അവസ്ഥയിലേക്ക് എത്തിക്കാൻ കഴിയുകയുള്ളൂവെന്നാണ് ചികിത്സിക്കുന്ന ഡോക്ടർമാർ പറയുന്നത്.

ഏതാണ്ട് 35 ലക്ഷത്തോളം രൂപ ഇതിനു മാത്രമായി ചെലവു വരും. ചികിത്സയടക്കം കുടുംബത്തെ സഹായിക്കാനായി കെ മുരളീധരൻ എം പി, കാനത്തിൽ ജമീല എം എൽ എ, നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് വൈസ് ചെയർമാൻ അഡ്വ കെ സത്യൻ എന്നിവർ രക്ഷാധികാരികളും വാർഡ് കാൻസിലർ കെ ഷിജു ചെയർമാനും ടി പി അബ്ദുള്ള ജനറൽ കൺവീനറും അബ്ദുള്ള സദഫ് ട്രഷററുമായ ഒരു കമ്മറ്റി രൂപീകരിച്ചിരിക്കുകയാണ്.

അബ്ദുൾ ഗഫൂറിൻ്റെ പേരിൽ കേരള ബാങ്കിൽ 16 36128012 000 75 എന്ന അക്കൗണ്ട് നമ്പറിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. IFSC: KSBK000 1636 ഗൂഗിൾ പേ നമ്പർ: 954473 1362
വാർത്താ സമ്മേളനത്തിൽ കെ ഷിജു, ടി പി അബ്ദുള്ള, അബ്ദുള്ള സദഫ്, പി വി മുസ്തഫ,വി എം നൗഷാദ്, എം സി ഷബീർ തുടങ്ങിയവർ പങ്കെടുത്തു.

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button