KOYILANDILOCAL NEWS

കുറുവങ്ങാട് സെൻട്രൽ യുപി സ്കൂളിന്റെ നൂറ്റി രണ്ടാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്തു

കുറുവങ്ങാട് സെൻട്രൽ യുപി സ്കൂളിന്റെ നൂറ്റി രണ്ടാം വാർഷികാഘോഷവും  ഈ വർഷം വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും വാർഡ് കൗൺസിലർ രജീഷ് വെങ്ങളത്ത്കണ്ടിയുടെ അധ്യക്ഷതയിൽ നഗരസഭാ വൈസ് ചെയർമാൻ അഡ്വ: കെ സത്യൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രശസ്ത സിനിമാ നാടക നടൻ മുഹമ്മദ് പേരാമ്പ്ര മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ സ്കൂൾ വിദ്യാർഥികളുടെ സർഗസൃഷ്ടികൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള സ്മരണിക ‘വയമ്പ്’  പ്രകാശനം ചെയ്തു. എൻഡോവ്മെന്റ് ജേതാക്കളെയും എൽ എസ് എസ്, യു എസ് എസ് ജേതാക്കളെയും അനുമോദിച്ചു. വിരമിക്കുന്ന പ്രധാനാധ്യാപകൻ ആർ സുബ്രഹ്മണ്യൻ നമ്പൂതിരി, യമുന ടി, സുധീർ ബാബു എസ് എന്നിവർക്കുള്ള പിടിഎയുടെ ഉപഹാരം കൗൺസിലർ ശ്രീ. വത്സരാജ് കേളോത്ത് സമർപ്പിച്ചു. യോഗത്തിൽ സുധ കെ , ജിഷ പുതിയെടുത്ത് , ബിന്ദു പിബി എന്നീ കൗൺസിലർമാരും, എൻ ഇ മോഹനൻ നമ്പൂതിരി, എം രവീന്ദ്രൻ , സിഗോപകുമാർ , കെ സുകുമാരൻ , സിഞ്ജുല വിനോദ്, കെ കെ ബിന്ദു എന്നിവരും സംസാരിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button