Uncategorized
കുറ്റ്യാടിയിൽ മോട്ടാർസൈക്കിൾ പിക്കപ്പ് വാഹനവുമായി കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു
പേരാമ്പ്ര കുറ്റ്യാടി മുള്ളൻകുന്ന് റോഡിൽ കല്ലുനിരയിൽ മോട്ടാർസൈക്കിളും പിക്കപ്പ് വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥി മരിച്ചു. മോട്ടോർസൈക്കിളിൽ യാത്ര ചെയ്ത പശുക്കടവ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയും മലപ്പുറം അരീക്കോട് സ്വദേശിയുമായ അജോൺ ആണ് മരിച്ചത്.
കൂടെ യാത്ര ചെയ്തയാളെ പരിക്കുകളോടെ കുറ്റ്യാടി ഗവൺമെന്റ് ഹോസ്പിറ്റലിൽ പ്രാഥമിക ചികിത്സയ്ക്കുശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.ഇന്നലെ വൈകുന്നേരം 6 മണിക്കായിരുന്നു അപകടം നടന്നത്.ഫുട്ബോൾ കളി കഴിഞ്ഞ് കോളേജിലേക്ക് മടങ്ങും വഴിയാണ് അപകടമുണ്ടായത്.
Comments