കുറ്റ്യാടിയിൽ രോഗികളോട് അപമര്യാദയായി പെരുമാറിയ ഡോക്ടർ അറസ്റ്റിൽ
കോഴിക്കോട്: കുറ്റ്യാടിയിൽ രോഗികളോട് അപമര്യാദയായി പെരുമാറിയതിന് ഡോക്ടർ ക്കെതിരെ കേസ്. കുറ്റിയാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വിപിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡോക്ടറെ . കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ഇന്നലെ അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ വിപിനെതിരെയാണ് പരാതി.
ഡോക്ടർ സ്ത്രീകളായ രോഗികളോട് അപമര്യാദയായി പെരുമാറിയെന്ന് രോഗികൾ പൊലീസിന് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ 354 വകുപ്പ് പ്രകാരം ഡോക്ടർ ക്കെതിരെ പൊലീസ് കേസ് എടുത്തു. ഡോക്ടറുടെ അറസ്റ്റും രേഖപ്പെടുത്തി. ഉച്ചയോടെയാണ് സംഭവം.
ബാലുശേരി സ്വദേശിയായ ഡോക്ടർ വിപിൻ അത്യാഹിത വിഭാഗത്തിൽ രോഗികളെ പരിശോധിക്കുന്നതിനിടെ അപമര്യാദയായി പെരുമാറിയെന്ന് രോഗികൾ പരാതിപ്പെട്ടു. ഇതറിഞ്ഞ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ സ്ഥലത്തെത്തി. പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. അതേസമയം ഡ്യൂട്ടി സമയത്ത് ഇയാൾ മദ്യപിച്ചിരുന്നതായും രോഗികളും കൂടെ വന്നവരും ആരോപിച്ചു.