കുറ്റ്യാടി മണ്ഡലത്തിൽ 10.50 കോടി രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതിയായി
സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച കുറ്റ്യാടി മണ്ഡലത്തിലെ വിവിധ റോഡ് നിർമ്മാണ പ്രവൃത്തികൾക്ക് ഭരണാനുമതിയായതായി കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ അറിയിച്ചു. മണ്ഡലത്തിൽ 10.50 കോടി രൂപയുടെ പദ്ധതികൾക്കാണ് ഭരണാനുമതി നൽകിയിരിക്കുന്നത്.
വില്യാപ്പള്ളി ആയഞ്ചേരി റോഡ് 2 കോടി രൂപ, എസ് മുക്ക് വള്ളിയാട് കോട്ടപ്പള്ളി തിരുവള്ളൂർ റോഡ് 2 കോടി രൂപ , വില്യാപ്പള്ളി ചെമ്മരത്തൂർ റോഡ് 2.50 കോടി രൂപ, വട്ടോളി പാതിരിപ്പറ്റ റോഡ് 4.0 കോടി രൂപ തുടങ്ങിയ പദ്ധതികൾക്കാണ് അനുമതി നൽകിയത്.
ബജറ്റിൽ പ്രഖ്യാപിച്ച ഉടനെ തന്നെ പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ധനകാര്യ, പൊതുമരാമത്ത് വകുപ്പുകളുടെ അനുമതി നേടിയെടുത്തിരുന്നു. എത്രയും പെട്ടെന്ന് പ്രവൃത്തി ടെണ്ടർ നടപടികളിലേക്ക് നീങ്ങുമെന്ന് എം എൽ എ പറഞ്ഞു. നങ്ങീലണ്ടി മുക്ക് വളയന്നൂർ റോഡിന് ബജറ്റിൽ അനുവദിച്ച 1.50 കോടി രൂപയുടെ എസ്റ്റിമേറ്റ് അംഗീകാരത്തിനായി സമർപ്പിട്ടുണ്ടെന്നും എം എൽ എ അറിയിച്ചു.