കുഷ്ഠരോഗ നിര്‍മ്മാര്‍ജന പക്ഷാചരണം ‘സ്പര്‍ശ് – 2020’ ഇന്ന് മുതല്‍
ഈ വര്‍ഷത്തെ കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന പക്ഷാചരണം – ‘സ്പര്‍ശ് 2020’ ഇന്നുമുതല്‍ (ജനുവരി 30) ഫെബ്രുവരി 12 വരെ വിപുലമായി നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജയശ്രീ.വി അറിയിച്ചു. ഇതിന്റെ ഭാഗമായി ചേവായൂര്‍ ത്വക്ക് രോഗാശുപത്രിയില്‍ ഫെബ്രുവരി 10 മുതല്‍ 20 വരെ പൊതുജനങ്ങള്‍ക്കായി എക്‌സിബിഷന്‍ സംഘടിപ്പിക്കും. ജില്ലാ തലത്തില്‍ വിദ്യാര്‍ത്ഥികള്‍, ആശാപ്രവര്‍ത്തകര്‍ എന്നിവര്‍ക്കായി പ്രശ്‌നോത്തരി മത്സരങ്ങള്‍ ഫെബ്രുവരി ഏഴിന് കോഴിക്കോട് ജനറല്‍ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. കുഷ്ഠരോഗ നിര്‍മ്മാര്‍ജന ദിനമായ ഇന്ന് (ജനുവരി 30) തിരുവമ്പാടിയിലെ മേലെ പൊന്നങ്കയം ട്രൈബല്‍ കോളനിയില്‍ സ്‌കിന്‍ സ്‌ക്രിനിംഗ് ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും നടക്കും. കൂടാതെ ജില്ലയിലെ സ്‌കൂളുകളില്‍ അസംബ്ലിയില്‍ കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന പ്രതിജ്ഞ എടുക്കും. ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേത്യത്വത്തില്‍ വാരാചരണ കാലയളവില്‍ പ്രത്യേക ഗ്രാമസഭ വിളിച്ച് ചേര്‍ത്ത് ബോധവല്‍ക്കരണ ക്ലാസ് നടത്തുന്നുണ്ടെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) അറിയിച്ചു.