CRIME

കൂടത്തായി കൊലപാതകം ; നാലുപേരുടെ ശരീരാവശിഷ്‌ടങ്ങള്‍ വിദഗ്‌ദ പരിശോധനയ്‌ക്കയച്ചു

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ കൊല്ലപ്പെട്ട നാല് പേരുടെ ശരീരാവശിഷ്‌ടങ്ങള്‍ കൂടുതല്‍ പരിശോധനകള്‍ക്കായി ഫോറന്‍സിക് ലാബിലേക്കയച്ചു.

കൊലചെയ്യപ്പെട്ട ടോം തോമസ്, അന്നമ്മതോമസ്, അല്‍ഫൈന്‍, മാത്യു മഞ്ചാടിയില്‍ എന്നിവരുടെ ശരീരസാമ്പിളുകളാണ് അയച്ചത്. ഹൈദരാബാദ് സെന്‍റര്‍ ഫോര്‍ ഫോറന്‍സിക് ലാബിലാണ് പരിശോധന.

റൂറല്‍ ജില്ല ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി ആര്‍ ഹരിദാസിന്‍റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമണ് ശരീരാവശിഷ്‌ടങ്ങള്‍ ഹൈദരാബാദിലെത്തിച്ചത്. കോഴിക്കോട് ജില്ല കോടതിയുടെ നിര്‍ദേശപ്രകാരം കൊല്ലപ്പെട്ട റോയ് തോമസ്, സിലി എന്നിവരുടെ സാമ്പി ളുകള്‍ നേരത്തേ പരിശോധനയ്‌ക്ക് അയച്ചിരുന്നു. ഇവരുടെ ശരീരത്തില്‍ സൈനേഡിന്‍റെ അംശം ഉണ്ടോ എന്ന് കണ്ടാത്താന്‍ കോടതിയാണ് ആവശ്യപ്പെട്ടത്.

റോയ്‌ തോമസിന്‍റെ ഭാര്യ ജോളിയാണ് കേസിലെ പ്രധാനപ്രതി. കേരളത്തില്‍ കോളിളക്കം സൃഷ്‌ടിച്ച സംഭവത്തില്‍ 2019 ഒക്‌ടോബര്‍ അഞ്ചിനാണ് ജോളി അറസ്‌റ്റിലായത്. 14 വര്‍ഷത്തിനിടെ നടന്ന കൊലപാതകത്തില്‍ ആറ് പേര്‍ക്കാണ് ജീവന്‍ നഷ്‌ടമായത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button