കൂട്ടായ്മയിൽ പയ്യോളി ഹൈസ്കൂൾ കെട്ടിട സമർപ്പണം ഇന്ന്, മുഖ്യമന്ത്രി നിർവ്വഹിക്കും
പയ്യോളി ഹൈസ്കൂളിൻ്റെ പുതിയ കെട്ടിട സമുച്ചയം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മൂന്നു കോടി രൂപ ചിലവിൽ 15 ക്ലാസ് മുറികൾ ഉൾപ്പെടുന്നതാണ് പുതിയ കെട്ടിടം. ഓൺലൈനായാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിക്കുക.
1957 ആരംഭിച്ച സ്കൂളിൻ്റെ കെട്ടിട ബ്ലോക്കുകളിൽ മിക്കവയും ജീർണാവസ്ഥയിൽ എത്തിയിരുന്നു. ഇതിൽ ഒന്നാണ് മാറ്റി പണിതത്. ഉച്ചതിരിഞ്ഞ് 3.30 ന് ഉദ്ഘാടന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി അധ്യക്ഷനാവും.
സ്കൂളിലേക്കുള്ള പുതിയ ഫർണിച്ചറുകളും ആധുനിക പഠനോപകരണങ്ങളും പി.ടി.എ സംഭാവനയായി നേടിയതാണ്. കൂട്ടായ്മയിലൂടെ ബിരിയാണി ചാലഞ്ച് സംഘടിപ്പിച്ചു എട്ട് ലക്ഷം രൂപ സമാഹരിച്ചു. പി.ടി.എ മികച്ച പ്രവർത്തനത്തിനുള്ള പുരസ്കാരം നേടിയപ്പോൾ അഞ്ച് ലക്ഷം ലഭിച്ചു. കൂടാതെ രണ്ട് ലക്ഷം കൂടി സമാഹരിച്ച് 15 ലക്ഷം രൂപയ്ക്കാണ് ഉപകരണങ്ങളും കുട്ടികൾക്കുള്ള ഇരിപ്പിടങ്ങളും വാങ്ങിച്ചത്.
ഭൂമി തർക്കത്തെ തുടർന്ന് നിന്നു പോയ സ്കൂൾ വികസനം ഒരുമയിലൂടെ മാതൃക കാണിച്ചാണ് തുടച്ച നേടിയത്. നാട്ടുകാരും രക്ഷിതാക്കളും അധ്യാപകരും ഒരുമിച്ച് നിന്നു കൊണ്ടായിരുന്നു ഒരേ ലക്ഷ്യത്തോടെയുള്ള പ്രവർത്തനം.