CALICUTDISTRICT NEWS
കൂരാച്ചുണ്ട് സ്വദേശിയെ കർണ്ണാടകയിൽ റെയിൽ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ഉള്ളിക്കാംകുഴിയിൽ മുഹമ്മദിൻ്റെ മകൻ ജംഷീദിനെ കർണ്ണാടക, മദ്ദൂർ റെയിൽവേ സ്റ്റേഷനടുത്ത് റെയിൽപാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒന്നര മാസം മുമ്പാണ് ഒമാനിൽ നിന്ന് അവധിക്കായി നാട്ടിൽ വന്നത്. പുതിയതായി തുടങ്ങാൻ ഉദ്ദേശിക്കുന്ന ബിസിനസ് ആവിശ്യത്തിനാണ് ജംഷീദും സുഹൃത്തുക്കളും കർണ്ണാടകയിൽ എത്തിയത്.
ഓൾ ഇന്ത്യ കെ എം സി സി മാണ്ട്യ ഏരിയാകമ്മറ്റി നേതാക്കളായ സലാം, സലീം, അനീഷ്, സിദ്ദീഖ്, റഷീദ് എന്നിവര്‍ സംഭവ സ്ഥലത്തെത്തി. പോലീസിന്‍റെ സഹായത്തോടെ മൃതദേഹം മാണ്ട്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും.
Comments