KERALA
കൃഷിമന്ത്രി വി എസ് സുനിൽകുമാർ കോവിഡ് നിരീക്ഷണത്തിൽ
തിരുവനന്തപുരം> കൃഷിമന്ത്രി വി എസ് സുനിൽകുമാർ കോവിഡ് നിരീക്ഷണത്തിൽ. മന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്ത ഉദ്യോഗസ്‌ഥക്ക് കോവിഡ് സ്‌ഥിരീകരിച്ച സാഹചര്യത്തിലാണ് മന്ത്രി നിരീക്ഷണത്തിൽ പോകുന്നത്.
തിരുവനന്തപുരത്താണ് മന്ത്രിയുള്ളത്. കഴിഞ്ഞ 15 തൃശൂർ കോർപ്പർേഷൻ ഓഫീസിലാണ് യോഗം നടന്നത്. യോഗത്തിൽ പങ്കെടുത്ത എല്ലാവരും നിരീക്ഷണത്തിൽ പോകണം. തൃശൂർ കോർപ്പറേഷനിലെ ആരോഗ്യവിഭാഗം ഉദ്യോഗസ്‌ഥക്ക് ആണ് അസുഖം ബാധിച്ചത്. എവിടെനിന്നാണ് രോഗം ബാധിച്ചത് എന്ന് അറിയില്ല .അതേസമയം കോർപ്പറേഷനിലെ ശുചീകരണ തൊഴിലാളിക്കും ആരോഗ്യവിഭാഗത്തിലെ ക്ലർക്കിനും രോഗം സ്‌ഥിരീകരിച്ചിട്ടുണ്ട്
Comments