Uncategorized
കെഎസ്ആര്‍ടിസിയില്‍ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും സൗജന്യ യാത്ര അനുവദിക്കുന്നതിനെതിരെ ഹൈക്കോടതി
എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര അനുവദിക്കുന്നതിനെതിരെ ഹൈക്കോടതി. വിദ്യാര്‍ഥികള്‍ക്കുള്‍പ്പെടെ അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രം സൗജന്യ യാത്രാപാസ് നല്‍കണമെന്നും കോടതി വ്യക്തമാക്കി.
വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തില്‍ എന്തിനാണ് ജനപ്രതിനിധികള്‍ക്ക് സൗജന്യ പാസ്. മുന്‍ എംഎല്‍എമാര്‍ എംപിമാര്‍ എന്നിവര്‍ക്കും കെഎസ്ആര്‍ടിസിയില്‍ സൗജന്യമായി യാത്ര ചെയ്യാന്‍ കഴിയും.
സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവര്‍ക്ക് സൗജന്യങ്ങള്‍ അനുവദിച്ച് എന്തിനാണ് വരുമാന നഷ്ടമുണ്ടാക്കുന്നതെന്നാണ് കോടതിയുടെ ചോദ്യം. അംഗപരിമിതര്‍ ഉള്‍പ്പെടെ സാമ്പത്തികമായി വളരെ താഴേതട്ടില്‍ നില്‍ക്കുന്നവര്‍ക്കായി പാസ് ചുരുക്കണം എന്നാണ് കോടതി അഭിപ്രായപ്പെട്ടത്.
Comments