Uncategorized

കെഎസ്ആർടിസിയിൽ ഓണം ബോണസുണ്ടാകില്ല

സർക്കാർ അനുവദിച്ച 50 കോടി  ലഭിച്ചാൽ  കെഎസ്ആർടിസിയിൽ തിങ്കളാഴ്ച മുതൽ ശമ്പളവിതരണം തുടങ്ങും. ജൂലൈ മാസത്തെ പകുതി ശമ്പളം നൽകാനാണ് ആലോചന. അതേസമയം ഹൈക്കോടതി നിർദേശിച്ച കൂലിക്ക് പകരമായി നൽകുന്ന കൂപ്പൺ വാങ്ങില്ലെന്ന് യൂണിയനുകൾ അറിയിച്ചു. ജീവിക്കാൻ കൂപ്പൺ പോരെന്നും തൊഴിലാളികൾക്ക് അംഗീകരിക്കാൻ കഴിയാത്ത നിലപാടാണ് കോടതിയുടേതെന്നും സിഐടിയു വ്യക്തമാക്കി.

ജൂലൈ, ആഗസ്റ്റ് മാസത്തെ ശമ്പളത്തിന് മാത്രം 160 കോടി രൂപ വേണം. ഇതിന് പുറമെയാണ് ഓണം ബോണസും അഡ്വാൻസും കൊടുക്കേണ്ടത്. സർക്കാർ അനുവദിച്ച തുകകൊണ്ട് നേരത്തെ എടുത്ത ബാങ്ക് ഓവർ ഡ്രാഫ്റ്റ് അടച്ചു തീർത്ത് വീണ്ടും 50 കോടി ഓവർ ഡ്രാഫ്റ്റ് എടുത്താണ് ശമ്പളം നൽകാൻ ഉദ്ദേശിക്കുന്നത്. ഓണം ബോണസിന് പണമില്ല. ജീവനക്കാരുടെ ഓണം അഡ്വാൻസിനായി 75 കോടി രൂപയുടെ മറ്റൊരു ഓവർ ഡ്രാഫ്റ്റ് അപേക്ഷ എസ് ബി ഐയിൽ സമർപ്പിച്ചിട്ടുണ്ട്. 

വരുമാനം സംബന്ധിച്ച മാനേജ്മെന്റ് കണക്കുകളിൽ വിശ്വാസം ഇല്ലെന്നും,മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലുള്ള ചർച്ചയിൽ തീരുമാനമായില്ലെങ്കിൽ ശക്തമായ സമരം തുടങ്ങുമെന്നും സി ഐ ടി യു  അറിയിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button